ബാര്‍ -സ്പിരിറ്റ് ലോബിക്കുവേണ്ടി ബിവറേജസ് ഷോപ്പുകള്‍ റദ്ദാക്കി


ബാര്‍ -സ്പിരിറ്റ് ലോബിക്കുവേണ്ടി ബിവറേജസ് ഷോപ്പുകള്‍ റദ്ദാക്കി

തിരു: ബിവറേജസ് കോര്‍പറേഷന്‍ പുതുതായി തുടങ്ങാന്‍ തീരുമാനിച്ച 15 വില്‍പ്പനശാല ബാര്‍ ഉടമകളുടെയും സ്പിരിറ്റ് മാഫിയയുടെയും സമ്മര്‍ദത്തിനു വഴങ്ങി യുഡിഎഫ് സര്‍ക്കാര്‍ റദ്ദാക്കി. താന്‍ ആദ്യം ഒപ്പിട്ടത് റദ്ദാക്കല്‍ സംബന്ധിച്ച ഫയലാണെന്ന് എക്സൈസ് മന്ത്രി കെ ബാബു വെളിപ്പെടുത്തി. കോണ്‍ഗ്രസ്-കേരള കോണ്‍ഗ്രസ് എം ഉന്നതരുമായി അടുത്ത ബന്ധമുള്ളവരുടേതടക്കമുള്ള ബാറുകള്‍ പ്രവര്‍ത്തിക്കുന്ന പ്രദേശങ്ങളില്‍ പുതിയ വില്‍പ്പനശാലകള്‍ തുറക്കുന്നതാണ് ഒരു ന്യായീകരണവുമില്ലാതെ സര്‍ക്കാര്‍ തടഞ്ഞത്.... തുടര്‍ന്നു വായിക്കുക

കൂടുതല്‍ ബാറുകള്‍ അനുവദിക്കും: കെ ബാബു

കൊച്ചി: സംസ്ഥാനത്ത് കൂടുതല്‍ ബാറുകള്‍ക്ക് ലൈസന്‍സ് നല്‍കുമെന്ന് എക്സൈസ്മന്ത്രി കെ ബാബു. ബിവറേജസ് കോര്‍പറേഷന്‍ തുടങ്ങാന്‍ നിശ്ചയിച്ച 15 ചില്ലറവില്‍പ്പനശാലയുടെ അനുമതി നിഷേധിച്ചതായും മന്ത്രി പറഞ്ഞു. കള്ളുചെത്തു വ്യവസായത്തെയും തൊഴിലാളികളെയും സംരക്ഷിക്കുമെന്നും എറണാകുളം പ്രസ്ക്ലബ്ബില്‍ നടത്തിയ മുഖാമുഖത്തില്‍ വ്യക്തമാക്കി. ഇതുസംബന്ധിച്ച് തൊഴിലാളിസംഘടനകളുമായി ചര്‍ച്ച നടത്തും. പാലക്കാട്ടുനിന്ന് കള്ളുകൊണ്ടുവരാന്‍ അനുവദിക്കും.കഴിഞ്ഞ രണ്ടു സര്‍ക്കാരുകളുടെ കാലത്തെ മദ്യനയം പരിശോധിച്ച് മാറ്റങ്ങളോടെ പുതിയ മദ്യനയം രൂപീകരിക്കും. ...തുടര്‍ന്നു വായിക്കുക

വകുപ്പുവിഭജനത്തിനെതിരെ മുഖ്യമന്ത്രിക്ക് മുനീറിന്റെ പരാതി

തിരു: തദ്ദേശസ്വയംഭരണവകുപ്പ് വിഭജിച്ചതില്‍ മന്ത്രി എം കെ മുനീര്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ പരാതി അറിയിച്ചു. പഞ്ചായത്തുകളുടെമാത്രം ചുമതല... തുടര്‍ന്നു വായിക്കുക

ലക്ഷക്കണക്കിനു കുടുംബങ്ങള്‍ ബിപിഎലിനു പുറത്താകും

ന്യൂഡല്‍ഹി: ബിപിഎല്‍ പട്ടിക പരമാവധി വെട്ടിച്ചുരുക്കുകയെന്ന ലക്ഷ്യത്തോടെ ആസൂത്രണകമീഷന്‍ തയ്യാറാക്കിയ സര്‍വേ മാനദണ്ഡങ്ങള്‍ക്ക് സോണിയഗാന്ധി അധ്യക്ഷയായ ദേശീയ ഉപദേശകസമിതി (എന്‍എസി)യുടെ... തുടര്‍ന്നു വായിക്കുക