മലാല യൂസഫ്സായി...സഹോദരി നിനക്ക് തിരിച്ചു വരാന്‍ കഴിയും

പലര്‍ക്കും കഴിയാത്തത് നീ ചെയ്തു 


ഇന്നലെ ഞാന്‍ കണ്ടത് ഒരു ഭീകര സ്വപ്നമായിരുന്നു. സൈനിക ഹെലികോപ്റ്ററുകളും താലിബാന്‍ പടയാളികളും നിറഞ്ഞ ഭീകര സ്വപ്നം. സ്വാതില്‍ സൈനിക നടപടി ആരംഭിച്ചതിന് ശേഷം ഈ സ്വപ്നം എന്നെ നിരന്തരമായി വേട്ടയാടുന്നുണ്ടായിരുന്നു. 

അമ്മ തന്ന പ്രഭാത ഭക്ഷണവും കഴിച്ച് ഞാന്‍ സ്കൂളിലേക്ക് പോയി. സത്യത്തില്‍ എനിക്ക് സ്കൂളിലേക്ക് പോകാന്‍തന്നെ ഭയമായിരുന്നു. കാരണം, പെണ്‍കുട്ടികള്‍ സ്കൂളില്‍ പോകുന്നതിനെതിരെ താലിബാന്‍ വിലക്ക് പ്രഖ്യാപിച്ചിരിക്കുകയായിരുന്നു.

സ്കൂളില്‍നിന്ന് വീട്ടിലേക്ക് വരുമ്പോഴാണ് അയാള്‍ പറയുന്നത് ഞാന്‍ കേട്ടത്...
‘‘ഞാന്‍ നിന്നെ കൊല്ലും...’’
പെട്ടെന്ന് ഞാന്‍ നടത്തത്തിന്‍െറ വേഗത കൂട്ടി. ഇടയ്ക്കിടെ ഞാന്‍ തിരിഞ്ഞുനോക്കിക്കൊണ്ടിരുന്നു. അയാളെങ്ങാനും പിന്നാലെ വന്നാലോ...?
പക്ഷേ, അയാള്‍ അപ്പോഴും ഫോണിലൂടെ ആരുമായോ സംസാരിച്ചുകൊണ്ടിരിക്കുകയായിരുന്നു. അല്ല, അയാള്‍ ഫോണിലൂടെ മറ്റാരെയോ ഭീഷണിപ്പെടുത്തുകയായിരുന്നു.."

പാകിസ്ഥാനിലെ ഓരോ വിധ്യര്തിയുടെയും അവസ്ഥ ഇതാണ് .പഠനത്തിനു പോലും നിരോധനം കല്‍പ്പിക്കുന്ന താലിബാന്‍ തീവ്രവാദികളെ കണ്ടു കോമരം തുള്ളുന്ന ഇവിടത്തെ വര്‍ഗീയ വാദികള്‍ ഒന്നോര്‍ക്കുക്ക .

ഇവിടെ
ഞങ്ങള്‍ക്ക് പഠിക്കാനുള്ള സ്വതന്ധ്ര്യം ഉണ്ട്.
സ്വതന്ദ്രമായ് നടക്കാനുള്ള സ്വാധന്ധ്ര്യവും

മനസ്സില്‍ വര്‍ഗീയതിന്റെ വിത്ത് മുളയ്ക്കാത്ത എല്ലാവരും നിനക്ക് വേണ്ടി പ്രാര്‍ത്ഥിക്കും .

ഞങ്ങള്‍ പോരാടുന്നത് നിങ്ങള്ക്ക് വേണ്ടിയാണ്

വന്‍ ലാഭം കൊയ്യുമ്പോഴും വിതരണക്കാരുടെ കമീഷന്‍ കൊടുക്കാന്‍ എണ്ണക്കമ്പനികള്‍ തയ്യാറല്ല. കേന്ദ്രസര്‍ക്കാര്‍ അതും ഉപയോക്താവിന്റെ ബാധ്യതയാക്കി. 

പാചകവാതക സിലിണ്ടറിന് 11.42 രൂപ വര്‍ധിപ്പിച്ചു. 

സബ്സിഡിയില്ലാത്ത സിലിണ്ടറിന് വര്‍ധന 12.17 രൂപയാകും. വിതരണ ഏജന്‍സികളുടെ കമീഷന്‍ വര്‍ധിപ്പിക്കാനെന്ന പേരിലാണിത്. 

സബ്സിഡിയുള്ള സിലിണ്ടറിന് ഡല്‍ഹിയില്‍ വില 399 രൂപയില്‍ നിന്ന് 410.42 രൂപയായി. സബ്സിഡിയില്ലാത്ത സിലിണ്ടര്‍ ഒന്നിന് 883.5 രൂപയില്‍ നിന്ന് 921.5 രൂപയായി ഉയര്‍ന്നു.

മന്‍മോഹന്‍ ,

ഒരു സ്വാതന്ധ്ര്യ സമര പോരാട്ടം നടത്തുവാന്‍ കുറച്ചു പേരെങ്കിലും ആയുധമെടുത്തു വനങ്ങളിലെക്ക്ക് കടന്നിട്ടുണ്ട് താങ്കളുടെ ഓരോ പ്രവര്‍ത്തനവും അവര്‍ക്ക് ആവേശമാണ്. എത്രയും പെട്ടെന്ന് നിങ്ങളുടെയൊക്കെ കൈകളില്‍നിന്നിം ഇന്ത്യയെ മോചിപ്പിക്കാന്‍ .

ഞങ്ങളെ അനുകൂളിക്കുന്നില്ലേലും എതിര്‍ക്കരുത്.കാരണം ഞങ്ങള്‍ പോരാടുന്നത് നിങ്ങള്ക്ക് വേണ്ടിയാണ് .

മുതലാളിമാരുടെ വാക്കും കേട്ട് എതിര്‍ത്ത ചരിത്രമല്ലേ കേരള ജനതയ്കുള്ളു

പലതും മറച്ചു വയ്ക്കാന്‍ പിന്നെയും


ഭൂരഹിതര്‍ക്ക് ഭൂമി വിതരണം ചെയ്യണമെന്നും നെല്‍വയല്‍ സംരക്ഷിക്കണമെന്നും ആവശ്യപ്പെട്ട് പ്രക്ഷോഭത്തിനിറങ്ങാന്‍ പാലക്കാട്ട് ചേര്‍ന്ന ഭൂപരിഷ്കരണ നിയമസംരക്ഷണ സമരപ്രഖ്യാപന കണ്‍വന്‍ഷന്‍ ആഹ്വാനം ചെയ്തു. ഭൂമാഫിയകളില്‍നിന്ന് നാടിനെ രക്ഷിക്കാന്‍ എട്ട് ആവശ്യങ്ങള്‍ ഉന്നയിച്ച് ജനുവരി ഒന്നുമുതല്‍ ഭൂസമരം തുടങ്ങാനും കണ്‍വന്‍ഷന്‍ തീരുമാനിച്ചു.


ആരുടെയൊക്കെയോ മുഗം സംരക്ഷിക്കാന്‍ .പലതും മറച്ചു വയ്ക്കാന്‍ പിന്നെയും ഭാല
ിയാടാകുന്നത് പാവപ്പെട്ട കര്‍ഷകരും സാധാരണ ജനങ്ങളും.

ഇവിടെയും പട്ടികജാതി വിഭാകകാര്‍ക്ക് മുന്ഗണന .

എടുത്തു കളയാന്‍ ആയില്ലേ ..?ഇ ഒരു തരം തിരിവ് .


ഇന്യും ഇതിനൊക്കെ ഇറങ്ങി തിരിക്കുന്നവരോദ് ഒന്നേ പറയാനുള്ളൂ പ്രതികരിക്കേണ്ടത് ഇവിടത്തെ ജനാധിപത്യമല്ലാത്ത ജനാധിപത്യ ഭരണ രീതിയോടാണ്‌ .
ആയുധമെടുക്കണം നാളേയ്ക്കുവേണ്ടി
 

ഞങ്ങള്‍ സഹിച്ചോളാം. പട്ടിണി? സാരമില്ല ഞങ്ങള്‍ സഹിച്ചു. പണിയില്ലായ്മ?

മൗനം പലതരമുണ്ട്. നാണം കൊണ്ടൊരു മൗനം. സങ്കടം കൊണ്ടൊരു മൗനം. ദേഷ്യം കൊണ്ടൊരു മൗനം. പ്രണയം കൊണ്ടൊരു മൗനം. നഖം കടിക്കുക, മുഖം കുനിക്കുക എന്നീ ക്രിയകള്‍ മൗനാണത്തില്‍ പെട്ടതാണ്. പാട്ടെഴുത്തുകാര്‍ക്ക് ഇന്നും പ്രിയപ്പെട്ടതാണ് ഈ മൗനം. ഒരു കൊച്ചു നാണം കൊതിക്കാത്തതായി ആരുണ്ട് ഈ ഭൂമിയില്‍?

ഈ അടവ് നന്നായി അറിയാവുന്ന ഒരാള്‍ നമുക്കുണ്ട്. പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്. നിശ്ശബ്ദത സംഗീതമാണെങ്കില്‍ മന്‍മോഹന്‍ സിങ് 
സംഗീതസാഗരമാണ്. ശബ്ദങ്ങളുടെ ലോകത്തെ വേറിട്ട സഞ്ചാരി. സൗന്ദര്യത്തിന്റെ ഭാഷയും നിശ്ശബ്ദമാണ്. മൗനമായ സംവേദനങ്ങള്‍. ഏകാന്തതയുടെ അനുഭവസാന്ദ്രത. സ്വപ്നസന്നിഭമായ നിശ്ശബ്ദത. ശബ്ദംകൊണ്ട് ഭംഗം വരുത്തരുത് ആ ധ്യാനിമീലിത.

അടിച്ചമര്‍ത്തപ്പെടുന്ന ദരിദ്രകോടികള്‍ക്കു വേണ്ടി അടച്ചുവച്ച വായാണ് അത്. തുറക്കരുത്. പീഡിപ്പിക്കപ്പെടുന്ന ജനകോടികള്‍ക്കു വേണ്ടി അടച്ചുവച്ച വായാണ് അത്. തുറക്കരുത്. എല്ലാം നഷ്ടപ്പെട്ടാലും ഒടുവില്‍ ചൂണ്ടിക്കാണിക്കാന്‍ നമുക്ക് ഈ വായെങ്കിലും ബാക്കിയുണ്ടാവുമല്ലോ.

ഞങ്ങള്‍ സഹിച്ചോളാം. പട്ടിണി? സാരമില്ല ഞങ്ങള്‍ സഹിച്ചു. പണിയില്ലായ്മ?

സാരമില്ല. ഞങ്ങള്‍ സഹിച്ചു. കോടികള്‍ കോടികള്‍ കൊണ്ടുപോവുന്നത്? സാരമില്ല. ഞങ്ങള്‍ സഹിച്ചു. അങ്ങ് വായ തുറക്കുന്നത് മാത്രം കാണാന്‍ ഞങ്ങള്‍ക്ക് കരുത്തില്ല. നിസ്സംഗനായ ഒരാളുടെ വീട്ടില്‍ കള്ളന്‍ കയറിയ കഥ കേട്ടിട്ടുണ്ട്. കള്ളന്‍ കയറിയത് വീട്ടുകാരന്‍ അറിഞ്ഞു. അയാള്‍ എഴുന്നേറ്റ് ടോര്‍ച്ചടിച്ചപ്പോള്‍ കള്ളന്‍ സാധനങ്ങളൊക്കെ എടുത്ത് പോവുകയാണ്. വീട്ടുകാരന്‍ കള്ളനെ തിരിച്ചറിഞ്ഞു. പക്ഷെ അയാള്‍ കള്ളനോട് പറഞ്ഞത്രെ.

" മിസ്റ്റര്‍ കള്ളന്‍, നിങ്ങളെ ഞാന്‍ തിരിച്ചറിഞ്ഞില്ല എന്ന് കരുതരുത്. മറ്റുള്ളവരുടെ ഉറക്കം നഷ്ടപ്പെടുമെന്നുള്ളത് കൊണ്ട് ഞാനൊന്നും പറയുന്നില്ല.."

അരുത്, അത്രപോലും പറയരുത് പ്രധാനമന്ത്രീ.... ഒരക്ഷരം സംസാരിക്കരുത്. വാചകം വഞ്ചനയാണ്. നിശ്ശബ്ദതയാണ് സൗന്ദര്യം.