മലാല യൂസഫ്സായി...സഹോദരി നിനക്ക് തിരിച്ചു വരാന്‍ കഴിയും

പലര്‍ക്കും കഴിയാത്തത് നീ ചെയ്തു 


ഇന്നലെ ഞാന്‍ കണ്ടത് ഒരു ഭീകര സ്വപ്നമായിരുന്നു. സൈനിക ഹെലികോപ്റ്ററുകളും താലിബാന്‍ പടയാളികളും നിറഞ്ഞ ഭീകര സ്വപ്നം. സ്വാതില്‍ സൈനിക നടപടി ആരംഭിച്ചതിന് ശേഷം ഈ സ്വപ്നം എന്നെ നിരന്തരമായി വേട്ടയാടുന്നുണ്ടായിരുന്നു. 

അമ്മ തന്ന പ്രഭാത ഭക്ഷണവും കഴിച്ച് ഞാന്‍ സ്കൂളിലേക്ക് പോയി. സത്യത്തില്‍ എനിക്ക് സ്കൂളിലേക്ക് പോകാന്‍തന്നെ ഭയമായിരുന്നു. കാരണം, പെണ്‍കുട്ടികള്‍ സ്കൂളില്‍ പോകുന്നതിനെതിരെ താലിബാന്‍ വിലക്ക് പ്രഖ്യാപിച്ചിരിക്കുകയായിരുന്നു.

സ്കൂളില്‍നിന്ന് വീട്ടിലേക്ക് വരുമ്പോഴാണ് അയാള്‍ പറയുന്നത് ഞാന്‍ കേട്ടത്...
‘‘ഞാന്‍ നിന്നെ കൊല്ലും...’’
പെട്ടെന്ന് ഞാന്‍ നടത്തത്തിന്‍െറ വേഗത കൂട്ടി. ഇടയ്ക്കിടെ ഞാന്‍ തിരിഞ്ഞുനോക്കിക്കൊണ്ടിരുന്നു. അയാളെങ്ങാനും പിന്നാലെ വന്നാലോ...?
പക്ഷേ, അയാള്‍ അപ്പോഴും ഫോണിലൂടെ ആരുമായോ സംസാരിച്ചുകൊണ്ടിരിക്കുകയായിരുന്നു. അല്ല, അയാള്‍ ഫോണിലൂടെ മറ്റാരെയോ ഭീഷണിപ്പെടുത്തുകയായിരുന്നു.."

പാകിസ്ഥാനിലെ ഓരോ വിധ്യര്തിയുടെയും അവസ്ഥ ഇതാണ് .പഠനത്തിനു പോലും നിരോധനം കല്‍പ്പിക്കുന്ന താലിബാന്‍ തീവ്രവാദികളെ കണ്ടു കോമരം തുള്ളുന്ന ഇവിടത്തെ വര്‍ഗീയ വാദികള്‍ ഒന്നോര്‍ക്കുക്ക .

ഇവിടെ
ഞങ്ങള്‍ക്ക് പഠിക്കാനുള്ള സ്വതന്ധ്ര്യം ഉണ്ട്.
സ്വതന്ദ്രമായ് നടക്കാനുള്ള സ്വാധന്ധ്ര്യവും

മനസ്സില്‍ വര്‍ഗീയതിന്റെ വിത്ത് മുളയ്ക്കാത്ത എല്ലാവരും നിനക്ക് വേണ്ടി പ്രാര്‍ത്ഥിക്കും .