എന്തെ ഇന്ത്യ ഇന്നും ഇങ്ങനെ ...?


ഇന്ന്‍ ഭാലവേല  നിരോധന ദിനം .

ഇന്ത്യയില്‍   ഭാലവേല നിരോധിചിട്ട്ട് വര്‍ഷങ്ങള്‍ ഏറെയായി...പതിനാലു വയസ്സുവരെയുള്ള എല്ലാ കുട്ടികള്‍ക്കും സൌജന്യ വിദ്യാഭ്യാസം പ്രഗ്യാപിച്ചിട്ടും വര്‍ഷങ്ങള്‍ അനഗ് കടന്നു പോയി എന്നിട്ട്ട്

എന്തെ ഇന്ത്യ ഇന്നും ഇങ്ങനെ ...

സത്യത്തില്‍ എന്ധാണ് ഇവിടെ സംഭവിച്ചു കൊണ്ടിരിക്കുന്നത്
.ഇന്ത്യയിലെ ജനങ്ങളെല്ലാം വിഡ്ഢികള്‍ ആണോ? അറിയാതെ ചോദിച്ചു പോവുകയാണ് ...

കാരണം
ചിദംബരം
(എൻ‌റോണിന്റെയും വേദാന്ത റിസോസഴ്സിന്റെയും വീരനായകൻ, ആദായനികുതി അടക്കാതെ രക്ഷപ്പെടുന്ന കോർപ്പറേറ്റ് വമ്പന്മാരെ V.D.I.S എന്ന മാന്ത്രികദണ്ഡുപയോഗിച്ച് രക്ഷപ്പെടുത്താൻ അഹോരാത്രം അദ്ധ്വാനിക്കുകയും, അതിന് സി.എ.ജി.യുടെ പഴി കേൾക്കുകയും ചെയ്ത മാന്യദേഹം),
കപിൽ സിബൽ
 (രണ്ട്-ജി.സ്പെക്ട്രത്തിൽ രാജ്യത്തിന് ഒരു ചില്ലിക്കാശുപോലും നഷ്ടപ്പെട്ടിട്ടില്ല എന്ന് ആണയിട്ടവൻ) അങ്ങിനെ ചിലരൊക്കെയല്ലേ ആ കമ്മിറ്റിയിലുള്ളത്. പേരിന് സന്തോഷ് ഹെഗ്‌ഡയെയും പ്രശാന്ത്-ശാന്തി ഭൂഷണുമാരൊക്കെയുണ്ട് )


ഇവരെ പോലുള്ളവരെ തിരിച്ചറിയാതെ വീണ്ടു വീണ്ടും അധികാരത്തില്‍ എത്തിക്കുന്ന  ജനങ്ങളെ പിന്നെന്തു വിളിക്കണം .


ഗുജറാത്ത്-ഒറീസ്സാ കലാപകലത്തും, കർഷക ആത്മഹത്യകൾ തുടർക്കഥകളാവുന്ന വർത്തമാനകാലത്തും,  2-ജിയും, ആദർശും, കോമൺ‌വെൽത്തും അരങ്ങുതകർമ്പോഴും എത്രയെത്ര ആളുകള്‍ തെരുകളിലെക്ക് വലിച്ചെറിയ പെടുന്നുന്ടെന്ന്‍ ഇതുവരെ ചിന്ധിച്ചുനോക്കിയിട്ടുണ്ടോ

എവിടെ നോക്കിയാലും
പുസ്തകവും എടുത്ത് സ്കൂളില്‍ പോകേണ്ടുന്ന പ്രായത്തിലെ കുട്ടികള്‍...ഒന്നുകില്‍ പിച്ചയെടുക്കുന്നത് കാണാം ..അല്ലെങ്കില്‍ ഏതെങ്കിലും ഹോട്ടലുകളില്‍ ..അഴുക്കു പാത്രം കഴുകുന്നത് കാണാം,
ഒരു നേരത്തെ വിശപ്പടക്കുന്നതിനു വേണ്ടി...

ഇതിനോയൊക്കെ മറികടക്കാന്‍ അല്ലെങ്കില്‍ പാവപ്പെട്ടവന് നിഷേധിക്കുന്ന അവന്റെ അവകാശങ്ങള്‍ അവനു നേടികൊടുക്കാന്‍ ..നമ്മള്‍ ഓരോരുത്തരും തെരുവുകളിലേക്ക് ഇറങ്ങേണ്ടി വരും ..

സർവ്വാധിപത്യത്തിന്റെ എല്ലാ ധാർഷ്ട്യവും വെളിവാക്കിക്കൊണ്ടിരിക്കുന്ന ഒരു ഭരണകൂടത്തിനെതിരെ യും കോര്‍ പറെറ്റ്   ഭീമന്‍ മാര്‍ക്കെതിരെയും.

വിദ്യാഭ്യാസം ഇരക്കുന്നവരെയെങ്ങിലും സംരക്ഷിക്കേണ്ട കടമ നമുക്ക് ഇല്ലേ ?


ഏതാനും ദിവസങ്ങള്‍ക്കു മുന്നേ ആലപ്പുഴ യില്‍വച്ച് യാചന നടത്തുന്നതിനിടയില്‍ ആന്ധ്ര പ്രദേശ് കാരി ശ്രാവണ എന്നാ പെണ്‍കുട്ടിയെ അറ്റസ്റ്റ് ചെയ്തു .

അവള്‍ ഒരു അജെന്റ്റ് മുഘെനെയും കേരളത്തില്‍ എതിപെട്ടതല്ല ..
+2     752 /1000  മാര്‍ക്കോടെ പാസായ ശ്രാവണയ്ക്ക് അധ്യാപിക ആകണം എന്നാ മോഹവുമായി ഇ തെരുവുകളില്‍ എതിപെട്ടവലാണ് .

വീട്ടില്‍ കിടിപ്പിലായ അമ്മയും മറ്റു ഇളയ സഹോദരങ്ങളും.
ജോലിക്ക് പോയി സംഭാധിച്ചിരുന്ന ഇവള്‍ക്ക് ഇടതു കയ്യുടെ സ്വാധീനം കുറവ് ജോലി ചെയ്യാന്‍ തടസ്സമായി വന്നു.
അത് കാരണം 2  വര്‍ഷത്തെ പഠന ചിലവിനായി വേണ്ടിവരുന്ന 24000 രൂപ ഉണ്ടാക്കുന്നതിനും വീട്ടുകാര്‍ക്ക് ചിലവിനു കൊടുക്കുന്നതിനു വേണ്ടി പിച്ചയെടുക്കാന്‍ എതിചെര്ന്നതായിരുന്നു ഇവിടെ .

സത്യത്തില്‍ ഇത് ഒരു ശ്രാവണയില്‍ ഒതുങ്ങുന്നുണ്ടോ ?
ഇതുപോലുള്ള എത്ര എത്ര ആള്‍ക്കാര്‍ കേരളത്തിലേക്ക് ഓരോ ദിവസവും എത്തുന്നുണ്ട് .

ഇവരെ പോലുള്ളവര്‍ക്ക്  ,പഠിക്കാന്‍ സ്കോളര്‍ഷിപ്പോ, മറ്റു ആനുകൂല്യങ്ങളോ കൊടുക്കാന്‍ എന്തുകൊണ്ട് സര്‍ക്കാര്‍ തയ്യാറാവുന്നില്ല ..
അല്ല ഇവര്‍ക്കൊക്കെ ഇന്ത്യന്‍ സര്‍ക്കാര്‍ വിദ്യാഭ്യാസം നിഷേധിച്ചതാണോ ?

ഓരോ ന്യൂന പക്ഷം ,അല്ലേല്‍ sc /st  ഇളവുകള്‍ ഒക്കെ കേട്ടാല്‍ അമ്പരന്നു പോകും .അതിനൊക്കെ അര്‍ഹിക്കുന്നത് ശരിക്കും ഇത്തരക്കാരല്ലേ .

മറ്റൊരു സമൂഹത്തിന്റെയോ സമുദായത്തിന്റെയോ മൂല്യസങ്കല്‍പ്പങ്ങളെ സ്വന്തം സമുദായത്തിന്റെ കണ്ണടകള്‍ വെച്ചു കാണാന്‍ ശ്രമിക്കുന്ന പടുവിഡ്ഢികള്‍ക്കും കഴിയില്ലേ ഇതുപോലുള്ള ആള്‍ക്കാരെ സംരക്ഷിക്കാന്‍..

ആര്‍.എസ്സ്‌.എസ്സുകാരന്റെ  സാംസ്ക്കാരികദേശീയതയുടെ വക്‌താവായും കേസരി-ജന്‍മഭൂമിക്കാരന്റെ  കൂലിയെഴുത്തുകാരനായും വ്യാഖ്യാനിക്കുന്നവര്‍ക്ക്‌ ഒന്നുകില്‍ രാഷ്ട്രീയമോ സ്വത്വപരമോ ആയ കടുത്ത തിമിരം ബാധിച്ചിട്ടുണ്ടാകണം.

ഇതിനൊക്കെ പ്രതികരിക്കാന്‍ നമ്മളും തയ്യാറാകണം .

കീഴടങ്ങാന്‍ തയ്യാറല്ലാത്ത ബഷീറിയന്‍ ഭ്രാന്തുപോലും ചിലപ്പോള്‍ നമുക്ക് ആവശ്യമായി വന്നേക്കാം.

ഫേസ്‌ ബുക്കില്‍ നിന്നും കിട്ടിയ ഒരു കഥ.

ഫേസ്‌ ബുക്കില്‍ നിന്നും കിട്ടിയ ഒരു കഥ. ഇത് വെറും കഥ മാത്രമാകാന്‍ ഞാന്‍ പ്രാര്‍ഥിക്കുന്നു.....


ഒരു വര്‍ഷത്തിനു മുമ്പ്..
സുഹൃത്തുക്കളുമായി ഗോവയില്‍ പോയി തിരിച്ചു വരുന്ന ഒരു രാത്രിയില്‍ പെയ്ത കണ്ണീരിന്‍റെ ഉപ്പുരസമുള്ള അനുഭവ കഥയാണിത്‌ ..!!!

ഗോവയില്‍ നിന്നും എറണാകുളത്തേക്കുള്ള ഡയറക്റ്റ് ട്രെയിന്‍ മിനിട്ടുകളുടെ വ്യത്യാസത്തില്‍ നഷ്ടപ്പെട്ടു..
എറണാകുളത്ത് നേരത്തേ എത്തണം എന്നത് കൊണ്ട് തന്നെ ആദ്യം കിട്ടിയ മംഗലാപുരം വണ്ടിയില്‍ കയറി ഞങ്ങള്‍ മംഗലാപുരത്തെക്ക്..
രാത്രി 11 മണിക്ക് മംഗലാപുരം റെയില്‍വേ സ്റ്റേഷനില്‍ എത്തി,പക്ഷെ എറണാകുളത്തേക്ക് രാവിലെ 6 മണിക്ക് മാത്രമേ വണ്ടിയുള്ളൂ എന്ന നിരാശയില്‍ ഞങ്ങള്‍ റെയില്‍വേ സ്റ്റേഷനില്‍ ഇരുന്നും, നിന്നും,ലാപ്‌ ടോപ്പില്‍ സിനിമ കണ്ടും സമയം ചെലവഴിച്ചു..

അതിരാവിലെ മൂന്നു മണി..
വിശ്രമ മുറിയില്‍ ഒരു കസേരയില്‍ ഇരുന്നു ഉറക്കത്തിലേക്കു വഴുതി വീഴവെ,ഒരു സ്ത്രീയുടെ കരച്ചില്‍ കേട്ടാണ് ഞെട്ടി എഴുന്നേറ്റത്..
"ഈശ്വരാ എന്‍റെ മാല.." എന്നായിരുന്നു ആ കരച്ചിലില്‍..
കാര്യം മനസിലാകാതെ ആള്‍ക്കൂട്ടത്തിലേക്കു ഞാനും ഓടി..
സ്ത്രീയുടെ ഭര്‍ത്താവില്‍ നിന്നും കൂടെ ഉണ്ടായവരില്‍ നിന്നും കാര്യം മനസിലാക്കി..
ഏതോ അമ്പലത്തില്‍ ദര്‍ശനം കഴിഞ്ഞു വരികയായിരുന്നു അവര്‍, രാവിലെ ഞങ്ങള്‍ക്ക് പോകേണ്ട അതേ വണ്ടിയില്‍ പോകേണ്ടവര്‍..
വിശ്രമ മുറിയില്‍ കിടന്നുറങ്ങിയ സ്ത്രീയുടെ കഴുത്തില്‍ നിന്നും രണ്ടു പവന്‍ വരുന്ന മാല ആരോ മോഷ്ട്ടിച്ചു..
അവരുടെ സംസാരത്തില്‍ നിന്നും വളരെ പാവപ്പെട്ട കുടുംബത്തില്‍ നിന്നും വരുന്നവരാണ് എന്ന് വ്യക്തം..
ആ സ്ത്രീ കരച്ചില്‍ നിര്‍ത്തുന്നില്ല.. ഭര്‍ത്താവ് എവിടെയൊക്കെയോ അലഞ്ഞു തിരഞ്ഞു ആരെയൊക്കെയോ നോക്കുന്നു..
"ഒരു കറുത്ത ഷര്‍ട്ട്‌ ഇട്ട,കള്ള ലക്ഷണമുള്ള പയ്യന്‍ ഇവിടെ അലഞ്ഞു തിരിയുന്നത് കണ്ടായിരുന്നു ഞാന്‍.."
കൂട്ടത്തില്‍ നിന്നും ഒരാള്‍ പറഞ്ഞു..
പിന്നെ എല്ലാവരുടെ കണ്ണുകളും ചുറ്റിലും പായാന്‍ തുടങ്ങി,അങ്ങനെ ലക്ഷണമുള്ള പയ്യനെ തേടി..
പക്ഷെ അങ്ങനെ ഒരു പയ്യനെ അവിടെയെവിടെയും കണ്ടില്ല..

സമയം പിന്നെയും മുന്നോട്ടു..
സമയം അഞ്ചു മണി..
ഞാനും സുഹൃത്ത് ജാബിറും ലാപ്ടോപ്പില്‍ സിനിമ കാണുന്നു..
പെട്ടെന്ന് എന്‍റെ അടുത്തിരുന്ന, നേരത്തേ പയ്യനെ പറ്റി സൂചന തന്ന ആള്‍ എന്നെ തോണ്ടി കൊണ്ടു പറഞ്ഞു,
"ദേ,ആ പയ്യനാണെന്ന് തോന്നുന്നു നേരത്തേ ഇവിടെ വന്നിരുന്നത്.."
ഞാന്‍ മുറിയുടെ പുറത്തേക്കു നോക്കി, കറുത്ത ഷര്‍ട്ട്‌ ഇട്ട ഒരു പയ്യന്‍ നടന്നു പോകുന്നത് കണ്ടു..
അധികം ആലോചിക്കാതെ ആ സ്ത്രീയുടെ ഭര്‍ത്താവിനെ കണ്ടു കാര്യം പറഞ്ഞു..
"നേരത്തേ ഇവിടെ വന്നത് പോലോത്തെ പയ്യന്‍ അങ്ങോട്ട്‌ പോയെന്നു.."
അത് കേട്ടതും അയാള്‍ പുറത്തേക്ക് ഓടി.. അയാളുടെ കൂടെ വേറെ കുറെ ആള്‍ക്കാരും..
ഞാന്‍ ലാപ്ടോപ് അടച്ചു വെച്ച്,ബാഗും എടുത്തു പുറത്തേക്ക് നടന്നു..

ഇപ്പോള്‍ പ്ലാട്ഫോമില്‍ നിറയെ ആള്‍ക്കൂട്ടം..
എല്ലാവരെയും പോലെ ഞാനും അവിടെക്കോടി..
എല്ലാവരും ചേര്‍ന്ന് ആ പയ്യനെ പിടിച്ചിരിക്കുന്നു..
ഞാന്‍ അവനെ തന്നെ നോക്കി നിന്നു..
ഒരു 20 വയസ്സ് തോന്നിക്കും,വെളുത്ത നിറം..അവന്‍ വല്ലാതെ വിയര്‍ത്തിരിക്കുന്നു..
"നീയല്ലേടാ നേരത്തേ ഇവിടെ വന്ന് മാല അടിച്ചെടുത്തത്.."
ആള്‍ക്കാര്‍ നാല് പാടും ചേര്‍ന്ന് അവന്‍റെ ഷര്‍ട്ടിനു കുത്തിപ്പിടിച്ചു കൊണ്ട് ചോദിക്കുന്നു..
"ഇല്ല.. ഞാന്‍ എടുത്തില്ല. ഞാന്‍ നേരത്തേ ഇങ്ങോട്ട് വന്നത് പോലുമില്ല.."
അവന്‍ കരഞ്ഞു കൊണ്ടു മറുപടി പറഞ്ഞു..
"കള്ളം പറയുന്നോടാ നായിന്‍റെ മോനേ.."
അതും പറഞ്ഞു ആ സ്ത്രീയുടെ ഭര്‍ത്താവ് അവന്‍റെ മുഖം നോക്കി ഒരു അടി കൊടുത്തു,അത് കണ്ടതും കൂടെ ഉണ്ടായിരുന്നു കുറെ പേരും അവനെ മര്‍ദിക്കാന്‍ തുടങ്ങി..
ഒരോ അടി കിട്ടുമ്പോഴും അവന്‍ കരഞ്ഞു കൊണ്ടു പറയുന്നുണ്ടായിരുന്നു,"ഞാന്‍ അല്ല എടുത്തത്‌.. ദൈവം സത്യം.. എന്നെ തല്ലല്ലേ.. ഞാനല്ല എടുത്തത്‌.."
പക്ഷെ ആള്‍ക്കൂട്ടം അത് കേള്‍ക്കാതെ അവനെ അടിക്കുക തന്നെയാണ്..
അടിയുടെ തോത് കൂടിയപ്പോള്‍ അവന്‍ കുതറി ഓടാനുള്ള ഒരു വിഫല ശ്രമം നടത്തി..അതോടെ അടിയുടെ ശക്തിയും കൂടി..
കുറച്ചു കഴിഞ്ഞപ്പോള്‍ അവന്‍റെ വായില്‍ നിന്നും ചോര വരാന്‍ തുടങ്ങി..
അവന്‍ അപ്പോഴും പറഞ്ഞു കൊണ്ടേ ഇരുന്നു..
"ഞാനല്ല എടുത്തത്‌.. എന്‍റെ അമ്മ സത്യം.. ഞാനല്ല.."
അപ്പോഴേക്കും ആരൊക്കെയോ ചേര്‍ന്ന് റെയില്‍വേ പോലീസിനെ അറിയിച്ചു..
അവര്‍ സ്ഥലത്തെത്തി..
ആള്‍ക്കാര്‍ വഴി മാറി കൊടുത്തു..
പോലീസുകാര്‍ വന്ന് മുറി മലയാളത്തില്‍ അവനോടു സംസാരിച്ചു തുടങ്ങി.
"നീ ആണോ എടുത്തത്‌??"
"അല്ല സര്‍ ഞാനല്ല.. ഞാന്‍ ഇപ്പൊ ഇങ്ങോട്ട് വന്നതേ ഉള്ളു.."
"നീ എവിടെ പോകാന്‍ വന്നതാ ഇവിടെ??"
"സര്‍ ഞാന്‍ ഈ മാര്‍ക്കെറ്റില്‍ പച്ചക്കറി ഇറക്കുന്ന ലോറിയില്‍ നിന്നും പച്ചക്കറി ഇറക്കി, റൂമില്‍ പോകുന്ന വഴി ഒരു ചായ കുടിക്കാന്‍ വേണ്ടി ഇതുവഴി വന്നതാ..അവിടാ എന്‍റെ റൂം.." അവന്‍ റെയില്‍വേ സ്റ്റേഷന്‍-ന്‍റെ അപ്പുറത്തുള്ള ബില്‍ഡിംഗ്‌ ചൂണ്ടി പറഞ്ഞു..
"ചായ കുടിക്കാന്‍ വന്നതാണ്‌ പോലും" എന്ന് അലറി ക്കൊണ്ട് ആ സ്ത്രീയുടെ ഭര്‍ത്താവ് അവന്‍റെ തലയ്ക്കു ഒന്ന് കൂടി ശക്തമായി അടിച്ചു..
അവന്‍ അടി കൊണ്ട് താഴെ വീണു പോയി..
പോലീസ് അയാളെ പിടിച്ചു മാറ്റി..
പോലീസ് അവനോട് അവന്‍റെ കാര്യങ്ങള്‍ എല്ലാം അന്വേഷിച്ചു..
കാസര്‍ഗോഡ്‌ ആണ് അവന്‍റെ വീടെന്നും,കഴിഞ്ഞ രണ്ടു മാസമായി അടുത്തുള്ള ഒരു കടയില്‍ വരുന്ന പച്ചക്കറി ഇറക്കുന്ന പണിയാണ് ചെയ്യുന്നതെന്നും അവന്‍ കരഞ്ഞു കൊണ്ടു പറഞ്ഞു..
എല്ലാം കഴിഞ്ഞപ്പോള്‍ പോലീസ് അവനോടു ചോദിച്ചു..
"മാല നീയാണ് എടുത്തതെങ്കില്‍ അതങ്ങ് തിരിച്ചു കൊടുത്തേക്കു.."
"ഞാനെടുത്തില്ല സര്‍..ഞാനെടുത്തില്ല.." അവന്‍ കൈകൂപ്പി കൊണ്ട് മറുപടി പറഞ്ഞു,..
"ഇവന്‍ മാല എടുക്കുന്നത് ആരേലും കണ്ടോ??" ചുറ്റും കൂടി നില്‍ക്കുന്നവരോടായ് പോലീസുകാര്‍ ചോദിച്ചു..
"ഇവന്‍ ഇവിടെ കറങ്ങുന്നത് ഒരാള്‍ കണ്ടായിരുന്നു സര്‍.. "
അതും പറഞ്ഞു ആ സ്ത്രീയും ഭര്‍ത്താവും പോലീസുകാരെയും കൊണ്ട് വിശ്രമ മുറി ലക്ശ്യമാക്കി നടന്നു..കൂടെ ഞങ്ങളും.
അയാളെ അവിടെ കണ്ടില്ല..
ഞാനും ചുറ്റിലും നോക്കി.. അയാള്‍ എവിടെയും ഇല്ല.. അയാള്‍ ആരായിരുന്നു.. ??

"എവിടെ അയാള്‍ ??"
പോലീസുകാര്‍ ചോദിച്ചു..
"ലാപ്ടോപ്പില്‍ സിനിമ കണ്ടിരുന്ന ഒരു പയ്യനും കണ്ടാരുന്നു സര്‍ ഇവനെ.." അയാള്‍ മറുപടി കൊടുത്തു..
പടച്ചോനെ.. അത് ഞാനാണല്ലോ..
'ഞാന്‍ ഇവനെ കണ്ടില്ല.. അയാള്‍ എന്നോട് പറഞ്ഞത് ഞാന്‍ പറഞ്ഞന്നേ ഉള്ളു.. ' എന്ന് പറയാന്‍ തോന്നി..
അവനാ എടുത്തത്‌ എന്ന് എനിക്ക് പറയാന്‍ വയ്യ, കാരണം അവനെടുക്കുന്നത് ഞാന്‍ കണ്ടിട്ടില്ല..
അവനല്ല എന്ന് പറയാനും വയ്യ, കാരണം എന്‍റെ അടുത്ത നിന്നിരുന്ന മനുഷ്യന്‍ എന്നോടവനെ ചൂണ്ടിയാ പറഞ്ഞത്..
അയാള്‍ പറഞ്ഞപ്പോള്‍ ഞാന്‍ മുന്‍പും പിന്‍പും നോക്കാതെ, ആ സ്ത്രീയുടെ രോദനം മാത്രമോര്‍ത്താണ് അവനു നേരെ വിരല്‍ ചൂണ്ടിയത്..
ഒന്നും പറയാന്‍ വയ്യാത്ത അവസ്ഥ..
അങ്ങനെ ആ ആള്‍ക്കൂട്ടത്തില്‍ ഞാന്‍ മൌനിയായി..കാരണം കട്ടവനെ കിട്ടിയില്ലേല്‍ കിട്ടിയവനെ കള്ളനാക്കുന്ന കാലമാണല്ലോ ഇത്..!!!

എന്നാലും "ഞാന്‍ ഒന്നും കണ്ടില്ല" എന്ന് പറയാന്‍ ഞാന്‍ ഒരുങ്ങവേ ആ സ്ത്രീയുടെ ഭര്‍ത്താവു ഒന്ന് കൂടി മുന്നോട്ടു വന്നു അലറി,
"ഇവനെ രണ്ടു പൊട്ടിച്ചാല്‍ ഇവന്‍ സമ്മതിക്കും സാറേ.."
അത് കേട്ടതും ആ പയ്യന്‍ പോലീസുകാരുടെ കയ്യില്‍ നിന്നും കുതറി ഓടി..
എല്ലാവരും അവന്‍റെ പിറകി ഓടി..

ഞങ്ങള്‍ അവിടെ തന്നെ നിന്നു..
പലരും അവന്‍ തന്നെ കള്ളന്‍ എന്നുറപ്പിച്ചു, ഇല്ലേല്‍ അവനെന്തിന് ഓടണം??
പക്ഷെ എന്‍റെ കണ്മുന്നില്‍ അവന്‍റെ കണ്ണീര്‍ മാത്രമായിരുന്നു..
മനസ്സില്‍ അവന്‍റെ നിഷ്കളങ്ക മുഖം "കള്ളനല്ല ഞാന്‍ " എന്ന് എന്നോട് പറയുന്നത് പോലെ..

സമയം 5.30 ..
ഞങ്ങള്‍ക്ക് പോകേണ്ട ട്രെയിന്‍ വന്നു..
ഞങ്ങള്‍ ജനറല്‍ ബോഗി തേടി മുന്നോട്ടു പോയി..
ട്രെയിനില്‍ കയറി സീറ്റില്‍ ബാഗ്‌ വെച്ച് വെള്ളമെടുക്കനായ് ഞാന്‍ പുറത്തിറങ്ങി..

കുറച്ചു മുന്നോട്ട് നടന്നപ്പോള്‍, ഇരുള്‍ മൂടിയ ഭാഗത്ത്‌ നിന്നും ഒരു നേര്‍ത്ത കരച്ചില്‍ എന്നെ തേടിയെത്തി..
ഞാന്‍ പതിയെ മുന്നോട്ട് പോയി..
അതവനാണ്..നാട്ടുകാരുടെ മുന്നിലെ മാലക്കള്ളന്‍..!!!
അവന്‍ കരഞ്ഞു കൊണ്ട് ഫോണില്‍ ആരെയോ വിളിക്കുന്നു,ഞാന്‍ ശബ്ദമുണ്ടാക്കാതെ അവനെ കേള്‍ക്കാന്‍ തുടങ്ങി..
"ഹലോ.. ഇത് ഞാനാണമ്മേ .." അവന്‍ കരഞ്ഞു കൊണ്ട് പറഞ്ഞു തുടങ്ങി..
"ഞാന്‍ പണി കഴിഞ്ഞു വരുമ്പോള്‍ റെയില്‍വേ സ്റ്റേഷനില്‍ വെച്ച് എല്ലാരും കൂടി എന്നെ കള്ളനാക്കിയമ്മേ.." അവന്‍റെ ശബ്ദം മുറിഞ്ഞു തുടങ്ങിയിരുന്നു..
"ഞാന്‍ കട്ടിട്ടില്ലമ്മേ.. എല്ലാരും കൂടി എന്നെ അടിച്ചു,എന്‍റെ വായില്‍ നിന്നും ചോര വന്നമ്മേ." അതും പറഞ്ഞു അവന്‍ വാവിട്ടു കരയാന്‍ തുടങ്ങി..
"എനിക്ക് ജീവിക്കാന്‍ കൂടി തോന്നുന്നില്ലമ്മേ..അവരോടു ഞാന്‍ പണിയെടുക്കുന്ന സ്ഥലവും എല്ലാം പറഞ്ഞമ്മേ.. അവര്‍ വരും എന്നെ പിടിക്കാന്‍...ഞാന്‍ കള്ളനല്ല..അമ്മയെങ്കിലും വിശ്വസിക്കണം,..ഞാന്‍ കട്ടിട്ടില്ലമ്മേ.." അവന്‍ കരച്ചില്‍ നിര്‍ത്തുന്നില്ല..

അവന്‍റെ കണ്ണീരില്‍ ഞാന്‍ വീര്‍പ്പുമുട്ടി തുടങ്ങുകയായിരുന്നു..
അവന്‍റെ വാക്കുകള്‍ കാരമുള്ളുപോള്‍ തുളച്ചു കയറുകയായിരുന്നു..
ആരും വിശ്വസിക്കാതെ വന്നപ്പോള്‍, അസമയമാണ് എന്ന് പോലും നോക്കാതെ ജീവനോളം സ്നേഹിക്കുന്ന അമ്മയേലും വിശ്വസിക്കണേ എന്ന് കരഞ്ഞു പറയുന്നു ഒരു പാവം പയ്യന്‍..!!!
അല്ല, അവന്‍ കള്ളനല്ല..

ട്രെയിന്‍ പുറപ്പെടാന്‍ പോകുന്നതിന്‍റെ സൈറണ്‍ മുഴങ്ങി..
ഞാന്‍ വണ്ടിയില്‍ ഓടിക്കയറി..
ഞാന്‍ അവന്‍ നില്‍ക്കുന്ന ഭാഗത്തേക്ക്‌ നോക്കി..
അവനെ കാണുന്നില്ല.. അവന്‍ എവിടെയാണ്.. ??
ട്രെയിന്‍ മുന്നോട്ട്..

മൂന്നു ദിവസത്തെ ഉറക്കവും അതിന്‍റെ ക്ഷീണവും എന്‍റെ കണ്ണുകളില്‍ നിന്നും ഓടി മറഞ്ഞിരുന്നു..
ഉറങ്ങണം എന്ന് വെച്ച് കണ്ണടച്ചാല്‍, രണ്ടു പവന്‍ മാല നഷ്ടപ്പെട്ട ആ സ്ത്രീയല്ല, കള്ളനെന്നു വിളിച്ചു ആള്‍ക്കാര്‍ കല്ലെറിഞ്ഞ ആ പയ്യനുമല്ല എന്‍റെ മനസ്സില്‍..

എന്‍റെ മനസ്സില്‍ ഒരമ്മയാണ്..
അസമയത്ത് മകന്‍റെ വിളി കേട്ടുണര്‍ന്ന ഒരമ്മ..
മകനെ ആള്‍ക്കാര്‍ കള്ളനെന്നു വിളിച്ചു, തല്ലി ചോര വന്നതറിഞ്ഞ് തേങ്ങുന്ന ഒരു മാതൃഹൃദയം..
'ജീവിക്കാന്‍ പോലും തോന്നുന്നില്ല' എന്ന് പറഞ്ഞു ഒരു മകന്‍ കരയുമ്പോള്‍ നെഞ്ച് തകര്‍ന്നു പോയ ഒരു പാവം അമ്മ..

ആ മകന്‍റെ കരച്ചില്‍ കേട്ടപ്പോള്‍ ആ അമ്മ എന്ത് ചെയ്യുകയായിരിക്കും??
മകന്‍റെ കണ്ണീരിനോടൊപ്പം ആ അമ്മയും നിലവിളിച്ചു കാണുമോ?, അതോ 'മോനമ്മയില്ലേ' എന്ന് ചോദിച്ചു ആ മകനില്‍ ആശ്വാസത്തിന്‍റെ തെളിനീര്‍ തളിക്കുകയായിരുന്നോ..
അറിയില്ല.. ഒന്നുമറിയില്ല..
എങ്കിലും....
"അമ്മേ, മാപ്പ്..!!!" കാരണം ആ മകനെ കള്ളനാക്കിയ ആള്‍ക്കൂട്ടത്തില്‍ ഞാനുമുണ്ടായിരുന്നല്ലോ..

മാപ്പ്.. 'പാപം ചെയ്യാത്തവര്‍ ' ഒരു 'പാപിയെ' കല്ലെറിഞ്ഞപ്പോള്‍ മിണ്ടാതിരുന്ന എന്‍റെ നിസ്സംഗതക്കും മാപ്പ്..!!!

ഇന്ത്യയിലെ ധാരിധ്ര്യം കുറയുകയാണോ അതോ കൂടുകയോ


ഫിനാന്‍സ് ടൈം ..പറയുന്നു സര്‍ക്കാര്‍ ഇതേ രീതിയില്‍ മുന്നോട്ട്  പോകുകയാനെങ്ങില്‍   രണ്ടു വര്‍ഷത്തിനുള്ളില്‍    ഇന്ത്യക്ക്  ചരിത്രത്തില്‍ നാഴികകല്ലാക്കാന്‍ പറ്റിയ ഒരു നേട്ടം ഉണ്ടാകും ..
പാവങ്ങള്‍ ഇല്ലാത്ത ആദ്യത്തെ രാജ്യമായി ഇന്ത്യക്ക് മാറാന്‍ പറ്റും ...

കടലാസുകളില്‍ .


സാധാരണ ജനങ്ങളുടെ കാഴ്ചപാടില്‍ ധാരിധ്ര രേഗ എന്നത് 32  രൂപയോ  62  സെന്റോ എന്നതാണോ ?


പ്ലാനിംഗ് കമ്മീഷന്‍ " ധാരിധ്ര്യ രേഘാ നഗരത്തില്‍ 32
രൂപ പ്രധിധിനം വരുമാനവും ഗ്രാമത്തില്‍ 29 രൂപ പ്രധിധിനം വരുമാനവും ഉള്ളവരാണ് ." അവസാന വര്‍ഷം യഥാക്രമം 29  രൂപയും 22  രൂപയും വരുമാനം ഉള്ളവര്‍  ധാരിധ്ര്യ രേഗയ്ക്ക് താഴെയാക്കി മാറ്റി.

അല്ലെങ്കില്‍

അതായത് നഗരത്തില്‍ പ്രതിമാസം 578   രൂപയും
ഗ്രാമങ്ങളില്‍ 446  രൂപയും മുകളില്‍  വാങ്ങുന്നവരെല്ലാം ധാരിധ്ര്യ രേഗയ്ക്ക് മുകളിലാണ്.

ഒരുമാസം 500  രൂപ കൊടുത്താല്‍ ഇന്ത്യന്‍ മണ്ണില്‍ ജീവിക്കാന്‍ പറ്റുമോ

പക്ഷെ 2011 ഇല ഇടതു പക്ഷം നടത്തിയ പ്രക്ഷോഭത്തിന്റെ ഭാഗമായി ഒരു മാസം 750  രൂപയില്‍ കുറവ് മാസ വരുമാനം ഉള്ളവരെല്ലാം ധാരിധ്ര്യ രേഗയ്ക്ക് താഴെ ആക്ക പെട്ടു.

(പ്ലാനിംഗ് കമ്മീഷനിലെ അങ്ങമായ മിഹിര്‍ ഷ..പറഞ്ഞത് )

എന്ന് വച്ചാല്‍ ഓരോ വര്‍ഷം . ധാരിധ്ര്യ രേഘാ കുറച്ചു കൊണ്ട് വരുന്നു എന്ന്‍.

ഇന്ത്യയില്‍ ഇ രണ്ടു വര്‍ഷ കാലയളവിനുള്ളില്‍ ഒരു ശരാശരി മനുഷ്യന്റെ ചിലവുകള്‍ 30  ശതമാനം ഉയര്‍ന്നു എന്ന് കാണാന്‍ കഴിയും .

ഇന്ത്യയിലെ ജനങ്ങളുടെ ഇടയിലേക്ക് ചെയ്ല്ലാത്ത..പ്രശ്നങ്ങളുടെ തീവ്രത മനസിലാകാത്ത ഇങ്ങനൊരു കമ്മീഷന്‍ ആവശ്യമാണോ ?

പക്ഷെ ഇവിടെ കമ്മീഷനെ മാത്രം കുറ്റ പെടുതിട്റ്റ് കാര്യമില്ല എന്ന് തോന്നുന്നു കാരണം.ഇന്ത്യ യിലെ  ധാരിധ്ര്യം തീരുമാനിക്കുന്നത് വരെ അമ്ബാബിയുടെയും ബിര്ലയുടെയും കണക്കുകള്‍ മാത്രം നോക്കിയാണെന്നു തോന്ന്ന്നു.
ഇവ്ടുത്തെ ഭരണം ഒരു സാധാരണ ജനങ്ങളെ സ്മ്ഭാന്ധിചിടത്തോളം ഒരു നേട്ടവും ഉണ്ടാക്കാന്‍ പറ്റാത്തതാണ്.( അധായത് പുല്ലുവില )

ധരിധ്രനെ ധരിധ്രന്‍ ആക്കി മാറ്റുന്നു എന്നാല്‍ രേഘകളിലും കടലാസുകളിലും അവന്‍ ധരിധ്ര്യം ഇല്ലാത്ത..എല്ലാ സുഘങ്ങളും അനുഭവിക്കുന്നവന്‍.

ഇതുമൂലം അവര്‍ക്ക് കിട്ടേണ്ടുന്ന സഹായങ്ങള്‍ പോലും ഇന്ത്യന്‍ ഗവര്‍മെന്റ് നിഷേധിക്കുകയാണ് .

മുദ്രാവാക്യങ്ങളിലും ഭാഷയിലും സംഭവിക്കുന്നത്


കമ്യൂണിസ്റ്റുകാരന്‍ എങ്ങിനെ പ്രസംഗിക്കണം, പ്രതിഷേധിക്കണം, മുദ്രാവാക്യം വിളിക്കണം, നില്‍ക്കണം, നടക്കണം, തിന്നണം, കുടിയ്ക്കണം എന്നതിനെക്കുറിച്ചൊക്കെയുള്ള ‘ചട്ടം പഠിപ്പിക്ക‘ലുകള്‍ കേസായും, സാംസ്കാരിക നായകരുടെ കത്തായും, ലേഖനമായും, പത്രാധിപരുടെ വാളായും, സന്ദര്‍ഭത്തില്‍ നിന്ന് അടര്‍ത്തിയെടുത്ത വാക്കുകള്‍ മുന്‍ നിര്‍ത്തിയുള്ള ചാനല്‍/മാധ്യമ ചര്‍ച്ചകളായും ഒക്കെ നമുക്ക് ചുറ്റും നിറയുന്ന സാഹചര്യത്തില്‍,  ‘വിവാദകാലങ്ങളിലെ ആള്‍മാറാട്ടം‘ എന്ന പുസ്തകത്തില്‍ ചേര്‍ത്തിട്ടുള്ള ഈ കെ.ഇ.എന്‍ കുറിപ്പ് കുറച്ച് കൂടി പ്രസക്തമാവുകയാണ്....

മുദ്രാവാക്യങ്ങളിലും ഭാഷയിലും സംഭവിക്കുന്നത്

കമ്യൂണിസ്റ്റുകാരെ സംബന്ധിച്ചിടത്തോളം ‘മുദ്രാവാക്യം’ ചരിത്രത്തിന്റെ മുദ്ര പതിഞ്ഞ കത്തുന്ന വാക്യങ്ങളാണ്. ബന്ധുക്കള്‍ക്കാവേശം പകര്‍ന്നും, ശത്രുവര്‍ഗങ്ങളെ നടുക്കം കൊള്ളിച്ചും, ഭാവിയിലേക്ക് മിഴികള്‍ തുറന്നു വെച്ചവരെ മുഴുവന്‍ പുളകിതരാക്കുകയും ചെയ്യുന്ന ഒരു രാഷ്ട്രീയ പ്രയോഗത്തിന്റെ ജനകീയാവിഷ്കാരമാണ് മുദ്രാവാക്യം. ഒരധികാരിയോടും സമ്മതം വാങ്ങിയിട്ടല്ല മുമ്പെന്ന പോലെ ഇന്നും കമ്യൂണിസ്റ്റുകാര്‍ മുദ്രാവാക്യങ്ങള്‍ മുഴക്കുന്നത്. ‘ജന്മിത്തം തുലയട്ടെ’ എന്ന് ദുഷ്പ്രഭുത്വം ഞെട്ടും വിധം മുമ്പവര്‍ മുദ്രാവാക്യം മുഴക്കിയത് ഒരു കല്യാട്ട് എശമാന്റെയും കാല്‍തൊട്ട് വണങ്ങി കൊണ്ടായിരുന്നില്ല. ഭാഷാ പണ്ഡിതന്മാരുടെ മുമ്പില്‍ കുനിഞ്ഞിരുന്ന് പഠിക്കാത്തത് കൊണ്ടല്ല, പാലിയം സമരത്തില്‍ പങ്കെടുത്ത കര്‍ഷക തൊഴിലാളി സഖാക്കള്‍ ‘ഇങ്ക്വിലാബ് സിന്ദാബാദി’നു പകരം ‘ഇങ്ക്വിലാബി സിന്ദാബി...’ എന്ന് വിളിച്ചത്. അക്ഷരമല്പം തെറ്റിയെങ്കിലും പാലിയം സമരത്തെ സംബന്ധിച്ചിടത്തോളം ഏറ്റവും പ്രസക്തമായ അര്‍ത്ഥം അവര്‍ക്കറിയാമായിരുന്നു. ‘വിപ്ലവം ജയിക്കട്ടെ’ എന്ന സാമാന്യാര്‍ത്ഥത്തിനു പകരം, ‘പാലിയത്തച്ഛന്റെ തല തെറിക്കട്ടെ’ എന്ന് ഉള്ളില്‍ ഉറപ്പിച്ചാണവര്‍, അവരുടേത് മാത്രമായ ആ ‘ഇങ്ക്വിലാബി സിന്ദാബി’ ഒരു ജളതയും കൂടാതെ ഉച്ചത്തില്‍ വിളിച്ചത്. എന്നാലിപ്പോള്‍ ‘നവമാന്യന്മാര്‍’ ജനാധിപത്യ പ്രസ്ഥാനങ്ങളുടെ മുദ്രാവാക്യങ്ങള്‍ക്കെതിര്രെയും യുദ്ധം പ്രഖ്യാപിച്ചിരിക്കുകയാണ്.

‘വെള്ളക്കൊടിയെ തൊട്ട് കളിച്ചാല്‍ വെള്ള പുതച്ച് കിടത്തിക്കും’ എന്ന ഇതിനകം പ്രസിദ്ധമായിക്കഴിഞ്ഞ ജനാധിപത്യ യുവജനപ്രസ്ഥാനത്തിന്റെ മുദ്രാവാക്യത്തില്‍ നിന്ന് രണ്ടാമത്തെ വരി മാത്രം അടര്‍ത്തിയെടുത്ത് മാതൃഭൂമി കാണിച്ച അഭ്യാസങ്ങള്‍ ആരെയും അന്ധാളിപ്പിക്കും! സര്‍വ പ്രതിഷേധ പ്രകടങ്ങളിലും ഉയരുന്ന മുദ്രാവാക്യങ്ങളുടെ പൊതുഘടനയില്‍, അങ്ങനെ ചെയ്താല്‍, ഇങ്ങനെ ചെയ്യുമെന്ന ഒരു ജനാധിപത്യ മുന്നറിയിപ്പ് എന്നും തിളച്ചുമറിഞ്ഞുകൊണ്ടിരിക്കും. അതൊക്കെ തിരിച്ചറിഞ്ഞിട്ടും മാതൃഭൂമി എത്ര കോളങ്ങളിലാണ് തലകുത്തി മറിഞ്ഞത്! ‘വെള്ളക്കൊടിയെ തൊട്ടുകളിച്ചാല്‍ തൈലം തേച്ച് കുളിപ്പിക്കാം’ എന്നോ ‘ഓടിവന്നൊരു ഉമ്മ തരാം’ എന്നോ പോലുള്ള മുദ്രാവാക്യങ്ങള്‍ ഒരു പ്രതിഷേധ പ്രകടനത്തിലുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നവരുടെ ഔചിത്യബോധം ഗുരുതരമാം വിധം രോഗബാധിതമാണ്. പ്രകടനം നടത്തേണ്ടത് അങ്ങനെയാ‍ാണെന്നും, മുദ്രാവാക്യം വിളിക്കേണ്ടത് ഇങ്ങനെയാണെന്നും ആജ്ഞാപിക്കാന്‍ മാധ്യമ മുതലാളിമാര്‍ക്ക് ആരാണ് അവകാശം നല്‍കിയത്?

വാഴ്ത്തപ്പെട്ട ബീഡിയിലല്ല, വെല്ലുവിളിക്കപ്പെട്ട മുദ്രാവാക്യങ്ങളിലാണ് നെഞ്ചിലെ തീ എരിയുന്നതെന്ന് ഇവരെന്ന് തിരിച്ചറിയും? നവമാന്യതയുടെ വെള്ളമൊഴിച്ച് അതിലെ തീയണക്കാന്‍ നിങ്ങള്‍ വരുമ്പോള്‍, ഞങ്ങള്‍ പൂമാലകളുമായി നിങ്ങളെ സ്വീകരിക്കാന്‍ കാത്തിരിക്കുന്നുണ്ടാവുമെന്ന് ഏത് പഴങ്കഥയിലാണ് നിങ്ങള്‍ വാ‍യിച്ചത്? പ്രകടനങ്ങളെയും മുദ്രാവാക്യങ്ങളെയും ശല്യമായി കരുതുന്നവര്‍, ശ്വാനപ്രദര്‍ശനം കാണാനും, പട്ടികളുടെ വ്യത്യസ്ത റേഞ്ചിലും റിഥത്തിലുമുള്ള കുരകള്‍ കേള്‍ക്കാനും പോകുന്നതാവും ഉചിതം. “ഇല്ല പ്രകടനം, ഇല്ല സത്യാഗ്രഹം, ഇല്ല കൂലിക്കൊടി ജാഥയും, ആകയാല്‍ ഇന്ന് നാം ശ്വാനപ്രദര്‍ശനം കാണുക” എന്ന് ഇത്തരം നവമാന്യരുടെ അഭിരുചി മാറ്റത്തെ മുന്‍‌കൂട്ടി കണ്ട് കൊണ്ടാവണം എന്‍.വി.കൃഷ്ണ വാരിയര്‍ ‘നായ് പാട്ട്’ എഴുതിയത്!

എ.കെ.ജി ആശുപത്രിയില്‍ കിടക്കുമ്പോള്‍ “കാലന്‍ വന്നു വിളിച്ചിട്ടും എന്തേ ഗോപാലാ പോകാത്തൂ” എന്ന് വിളിച്ച് വലതുപക്ഷം അലറുമ്പോള്‍, മാതൃഭൂമിയുടെ ഓഫീസ് പൂട്ടി കിടക്കുകയായിരുന്നില്ല. ‘പട്ടാമ്പിയിലെ പട്ടി’ എന്നും ‘കക്കാ വിക്കാ നമ്പൂരി’ എന്നും ഇ.എം.എസിനെതിരെ നിരന്തരം മുദ്രാവാക്യങ്ങളുയര്‍ന്നപ്പോള്‍ മുഖ്യധാരാമാധ്യമങ്ങള്‍ സംസ്കാ‍രലോപത്തെക്കുറിച്ച് പ്രബന്ധങ്ങള്‍ എഴുതിയിരുന്നില്ല. ‘രണ്ടും കെട്ടും, നാലും കെട്ടും, ഇ.എം.എസിന്റെ ഓളേം കെട്ടും, എം.വി.ആറിന്റെ ഓളേം കെട്ടും’ എന്ന് ശരീ‌അത്ത് സംവാദകാലത്ത് മുസ്ലീം യാഥാസ്ഥിതികര്‍ അലറി വിളിച്ചപ്പോള്‍, ജനാധിപത്യത്തിന്റെ പേരില്‍ അരുതെന്ന് പറയാന്‍ ഒരു മുഖ്യധാരാമാധ്യമവും മുമ്പിലുണ്ടായിരുന്നില്ല. ‘വിജയന്റെ മുഖത്തിന്റെ ഭൂമിശാസ്ത്രം തന്നെ പരമപുച്ഛത്തിന്റെ കറുത്ത വരകള്‍ നിറഞ്ഞതാണ്, അത് ജനറ്റിക്കായ കാര്യം’ എന്ന് മലയാളം മാസികയുടെ പത്രാധിപരെഴുതുമ്പോള്‍, ചുരുങ്ങിയത് മുഖലക്ഷണമല്ല പത്രാധിപരേ ജനറ്റിക്സ് എന്ന് തിരുത്തിക്കൊടുക്കാനെങ്കിലും മുഖ്യധാരാമാധ്യമങ്ങളിലെ ‘ശാസ്ത്രപംക്തി’ കൈകാര്യം ചെയ്യുന്ന ഒരു കോളമിസ്റ്റെങ്കിലും മുന്നോട്ട് വരണമായിരുന്നു.

*
കെ.ഇ.എന്‍ വിവാദകാലങ്ങളിലെ ആള്‍മാറാട്ടം പേജ് 45-47

പ്രധിഭാ പാട്ടീല്‍ വിദേശയാത്ര സന്ദര്‍ശിച് ചിലവാക്കിയ തുക 205 കോടി.

പ്രധിഭാ പാട്ടീല്‍ വിദേശയാത്ര സന്ദര്‍ശിച് ചിലവാക്കിയ തുക 205  കോടി.

രാഷ്ട്രപതി 12   തവണ വിദേശയാത്ര നടത്തുകയും 22   രാജ്യങ്ങള്‍ സന്ദര്‍ശിക്കുകയും ചെയ്തു .

ഇതില്‍ മനസിലാക്കെണ്ടുന്ന മറ്റൊരു കാര്യം കൂടി ഉണ്ട്. ഇത് സത്യത്തില്‍ രാഷ്ട്ര പുരോഗതിക്ക്ക് വേണ്ടിയുള്ള വിദേശയാത്ര ആയിരുന്നില്ല. പറയാന്‍ കാരണം എല്ലാ വിധേശയാത്രകളിലും രാഷ്ട്രപതിയുടെ കുടുംബസമേതം ഉള്ള യാത്രയായിരുന്നു .കൂടാതെ യാത്രകളില്‍ ഏറ്റവും കൂടുതല്‍ ഉപയോഗിച്ചത് എയര്‍ ഇന്ത്യയുടെ ബോയിംഗ് വിമാനങ്ങളാണ് 160  കോടി ചെലവ് വരും. ഇ തുക നല്‍കുന്നതോ പ്രധിരോധ മന്ധ്രാലയവും .

വിദേശയാത്ര ഇത്രയധികം നടത്തിയതിനു പ്രധിഷേദിക്കാനോ  വിദേശയാത്രകളില്‍ കുടുംബത്തെ കൂടെ കൂട്ടിയത് ചോധിക്കാനോ ഒരു രാഷ്ട്രീയ കക്ഷി പോലും തയ്യാറായിട്ടില്ല എന്നും മനസിലാക്കണം.

നമ്മളെ ഒക്കെ ഭരിക്കുന്നവര്‍ ഉല്ലസിക്കുന്ന പണം മാത്രം മതി ഇത്തരം കുട്ടികളെ സംരക്ഷിക്കാനും ഇവര്‍ക്കൊക്കെ വിദ്യാഭ്യാസം നല്‍കാനും..
എന്തായാലും നമുക്ക് അഭിമാനിക്കാം ധാരിധ്ര്യവും ഭാലവേലയും ഉള്ള ഒരു രാജ്യത്തെ രാഷ്ട്രപതി തന്നെ  കുടുംബ സമേധം ഉല്ലസിക്കാന്‍ പോകുന്നതും കണ്ട്.