എന്തെ ഇന്ത്യ ഇന്നും ഇങ്ങനെ ...?


ഇന്ന്‍ ഭാലവേല  നിരോധന ദിനം .

ഇന്ത്യയില്‍   ഭാലവേല നിരോധിചിട്ട്ട് വര്‍ഷങ്ങള്‍ ഏറെയായി...പതിനാലു വയസ്സുവരെയുള്ള എല്ലാ കുട്ടികള്‍ക്കും സൌജന്യ വിദ്യാഭ്യാസം പ്രഗ്യാപിച്ചിട്ടും വര്‍ഷങ്ങള്‍ അനഗ് കടന്നു പോയി എന്നിട്ട്ട്

എന്തെ ഇന്ത്യ ഇന്നും ഇങ്ങനെ ...

സത്യത്തില്‍ എന്ധാണ് ഇവിടെ സംഭവിച്ചു കൊണ്ടിരിക്കുന്നത്
.ഇന്ത്യയിലെ ജനങ്ങളെല്ലാം വിഡ്ഢികള്‍ ആണോ? അറിയാതെ ചോദിച്ചു പോവുകയാണ് ...

കാരണം
ചിദംബരം
(എൻ‌റോണിന്റെയും വേദാന്ത റിസോസഴ്സിന്റെയും വീരനായകൻ, ആദായനികുതി അടക്കാതെ രക്ഷപ്പെടുന്ന കോർപ്പറേറ്റ് വമ്പന്മാരെ V.D.I.S എന്ന മാന്ത്രികദണ്ഡുപയോഗിച്ച് രക്ഷപ്പെടുത്താൻ അഹോരാത്രം അദ്ധ്വാനിക്കുകയും, അതിന് സി.എ.ജി.യുടെ പഴി കേൾക്കുകയും ചെയ്ത മാന്യദേഹം),
കപിൽ സിബൽ
 (രണ്ട്-ജി.സ്പെക്ട്രത്തിൽ രാജ്യത്തിന് ഒരു ചില്ലിക്കാശുപോലും നഷ്ടപ്പെട്ടിട്ടില്ല എന്ന് ആണയിട്ടവൻ) അങ്ങിനെ ചിലരൊക്കെയല്ലേ ആ കമ്മിറ്റിയിലുള്ളത്. പേരിന് സന്തോഷ് ഹെഗ്‌ഡയെയും പ്രശാന്ത്-ശാന്തി ഭൂഷണുമാരൊക്കെയുണ്ട് )


ഇവരെ പോലുള്ളവരെ തിരിച്ചറിയാതെ വീണ്ടു വീണ്ടും അധികാരത്തില്‍ എത്തിക്കുന്ന  ജനങ്ങളെ പിന്നെന്തു വിളിക്കണം .


ഗുജറാത്ത്-ഒറീസ്സാ കലാപകലത്തും, കർഷക ആത്മഹത്യകൾ തുടർക്കഥകളാവുന്ന വർത്തമാനകാലത്തും,  2-ജിയും, ആദർശും, കോമൺ‌വെൽത്തും അരങ്ങുതകർമ്പോഴും എത്രയെത്ര ആളുകള്‍ തെരുകളിലെക്ക് വലിച്ചെറിയ പെടുന്നുന്ടെന്ന്‍ ഇതുവരെ ചിന്ധിച്ചുനോക്കിയിട്ടുണ്ടോ

എവിടെ നോക്കിയാലും
പുസ്തകവും എടുത്ത് സ്കൂളില്‍ പോകേണ്ടുന്ന പ്രായത്തിലെ കുട്ടികള്‍...ഒന്നുകില്‍ പിച്ചയെടുക്കുന്നത് കാണാം ..അല്ലെങ്കില്‍ ഏതെങ്കിലും ഹോട്ടലുകളില്‍ ..അഴുക്കു പാത്രം കഴുകുന്നത് കാണാം,
ഒരു നേരത്തെ വിശപ്പടക്കുന്നതിനു വേണ്ടി...

ഇതിനോയൊക്കെ മറികടക്കാന്‍ അല്ലെങ്കില്‍ പാവപ്പെട്ടവന് നിഷേധിക്കുന്ന അവന്റെ അവകാശങ്ങള്‍ അവനു നേടികൊടുക്കാന്‍ ..നമ്മള്‍ ഓരോരുത്തരും തെരുവുകളിലേക്ക് ഇറങ്ങേണ്ടി വരും ..

സർവ്വാധിപത്യത്തിന്റെ എല്ലാ ധാർഷ്ട്യവും വെളിവാക്കിക്കൊണ്ടിരിക്കുന്ന ഒരു ഭരണകൂടത്തിനെതിരെ യും കോര്‍ പറെറ്റ്   ഭീമന്‍ മാര്‍ക്കെതിരെയും.