വർഗീയതിന്റെ ഇര - “ലക്ഷ്മി ഓരാന്‍” ഒരുദാഹരണം മാത്രം.

വർഗീയ വിഷം തെറിപ്പിക്കുന്ന, കീഴ് ജാതി, മേൽ ജാതി വ്യവസ്ഥ ഇന്നും കെട്ടി പിടിച്ചിരിക്കുന്ന ചില ആഭാസന്മാർ ഭരണം നടുത്തുന്ന കാലത്തോളം "ലക്ഷ്മി ഒരങ്ങിനു " സംഭവിച്ച പോലുള്ള പല കാഴ്ചകളും നമുക്ക് കാണേണ്ടിവരും.

മാധ്യമങ്ങൾ വാർതയാക്കില്ല, ചർച്ചകൾക്കും ഭോധവൽക്കരനങ്ങൾക്കും വേദി ഒരുങ്ങില്ല, ഇനി അഥവാ ഒരുങ്ങിയാൽ തന്നെ നിമിഷങ്ങള്ക്കകം തുടച്ചു നീക്കാൻ പാകത്തിനുള്ള ഭരണം നടത്തുന്ന കോർപറേറ്റ് ധല്ലളന്മാർ ഇറങ്ങും.


സവർണ ഹിന്ദുക്കള്‍ ക്രൂരമായി മര്‍ദിക്കുകയും പൊതു നിരത്തില്‍ വിവസ്ത്രയാക്കി അപമാനിക്കുകയും ഒരു മൃഗത്തെ പോലെ തെരുവിലുടനീളം അടിച്ചോടിച്ച് ജാതിക്കോമരങ്ങളുടെ വർഗ വേറിക്കിരയായ  “ലക്ഷ്മി ഓരാന്‍” പറഞ്ഞതിതാണ്.

“ഒരു സ്ത്രീക്ക് താങ്ങാവുന്നതില്‍ ഏറ്റവും വലിയ അപമാനവും വേദനയും ഞാന്‍ സഹിച്ചു. ജീവിച്ചിരിക്കുമ്പോഴും മരിച്ചു മണ്ണടിഞ്ഞാല്‍ പോലും എന്റെ് ആത്മാവിന് ഒരിക്കലും മറക്കാന്‍ കഴിയാത്തതാണിത്.”

“ആദിവാസികളുടെ അവകാശങ്ങള്‍ ചോദിക്കുന്നത് തെറ്റാണോ? മനുഷ്യനെ പോലെ ആദരിക്കപ്പെടണമെന്നു ആഗ്രഹിക്കുന്നത് ഒരു കുറ്റമാണോ? മുറ്റത്ത്‌ തെരുവ് പട്ടികള്‍ കടന്നാലും ഒന്നും ചെയ്യാത്ത സവർണർ ഞങ്ങള്‍ നടക്കുമ്പോള്‍ അടിചോടിക്കുന്നതെന്താണ്? ഞങ്ങള്‍ മൃഗങ്ങളെക്കാലും താഴ്ന്നവരാണോ?”

“ഞാന്‍ ആത്മഹത്യ ചെയ്താലോ എന്ന് ആഗ്രഹിക്കാത്ത രാത്രികളില്ല.
പക്ഷെ എന്നെ പ്രതീക്ഷിച്ചൊരു കുടുംബം ജീവിച്ചിരിപ്പുണ്ട്. എന്നത്തേയും പോലെ ദാരിദ്ര്യത്തിലാണ് ഞങ്ങള്‍ കഴിഞ്ഞ് കൂടുന്നത്.
അവർക്ക്  വേണ്ടിയാണ് അപമാനവും ഭയവും മറന്നു ഞാനിന്നു ഒരു സെക്യൂരിറ്റി ജീവനക്കാരിയായി ജോലി ചെയ്യുന്നത്. കാലം എത്ര പുരോഗമിച്ചാലും “കീഴ്ജാതി” എന്ന് മാത്രം വിളിപ്പേരുള്ള ഞങ്ങള്‍ സവര്‍ണരുടെ അടിമകളായി കാലം കഴിക്കുന്നു”

ആസാമില്‍ ആദിവാസികളുടെ അവകാശത്തിനായി പോരാടിയ ലക്ഷ്മി ഓരാന്‍ എന്ന  സ്ത്രീയെ ക്രൂരമായി മർധിക്കുകയും അപമാനിക്കുകയും ആട്ടി ഓടിക്കുകയും ചെയ്തു ജാതി വേറിയന്മാരായ സവര്ണയ മേലാളന്മാര്‍....

ഇത് വെറും "ലക്ഷ്മി ഒരങ്ങിൽ" ഒതുങ്ങുന്നതല്ല എന്ന് എല്ലാവര്ക്കും അറിയാം,
കീഴ്ജാതിയിൽ പെട്ട പയ്യന് മെൽജാതിക്കരിയെ പ്രണയിച്ചതിന്റെ പേരില് വര്ഗീയം ലഹള തമിഴ് നാട്ടിൽ അരങ്ങേറിയത് ഏതാനും മാസങ്ങള്ക്ക് മുന്നേ ആണ്.
ആ പയ്യന്റെ ശവശരീരം റെയിൽവേ ട്രകിൽ കിടന്നത് ഇന്നലെയും.

ഇന്ത്യ ഒരു ബ്രാന്ധാലയം ആണ്, ഇരുപത്തൊന്നാം നൂറ്റാണ്ടിലും മതങ്ങള്ക്കു - ജാതികല്ക്ക് പിറകെ പായുന്ന ബ്രാന്ധൻ മാരുടെ  ലോകം.

ഇനി അഥവാ ആർക്കെങ്കിലും പ്രതികരിക്കാൻ തോന്നിയാൽ
കക്കൂസിന്റെ അകത്തോ, ആരും ഇല്ലാത്ത പാടങ്ങളിലോ  പോയി മുഷ്ടിചുരുട്ടി പ്രതികരിക്കാം.
അത്രയൊക്കെയേ ഇ ഭരണ ഖടനയ്ക്ക് നൽകാനുള്ളൂ.

ഇതു വെറുമൊരു വാർത്തയല്ല വേദനയാണ്!!

No comments:

Post a Comment