അഖണ്ഡധുനി


അടച്ചുറപ്പില്ലാത്ത നഗരത്തിലെ ഒറ്റമുറിയിൽ കാമവും പ്രണയവുമായി നിറങ്ങള്‍ക്കൊണ്ട് വിപ്ളവമെഴുതുന്ന ത്രിനേത്രനും,
വീണുകിട്ടിയ തന്റെ പ്രണയത്തിൽ പ്രതിബദ്ധത പുലർത്തി ത്രിനേത്രനുമായി ജീവിക്കാൻ കൊതിക്കുന്ന - പുരുഷനിൽ നിന്നും സ്ത്രീയിലേക്ക് ശരീരം പരിവർത്തനം ചെയ്യപ്പെട്ടപ്പോൾ, കാലവും സമൂഹവും അടിച്ചമർത്താൻ തുടങ്ങിയപ്പോൾ, നഗരത്തിന്റെ കോണിൽ എത്തിപ്പെട്ട മൂന്നാം ലിംഗക്കാരിയായ പാർവതിയും,
തങ്ങളുടെ കാമ ചേഷ്ടകൾക്ക് ശേഷം അടച്ചുറപ്പില്ലാത്ത മുറിയില്‍ ഉതിർക്കുന്ന പ്രണയവും,

ആരോ എഴുതിയ കഥയിലൂടെ ദൈവപരിവേഷം അണിഞ്ഞ 'ശിവനും 'പാർവതിയും' പ്രണയത്തിലേക്ക് കടന്നുചെന്ന 'അഖണ്ഡധുനിയെന്ന' ദേശമായി തങ്ങളുടെ ഒറ്റമുറിയെ സങ്കല്പിച്ചുകൊണ്ടു മരണംവരെ പ്രണയിക്കാൻ തയ്യാറാവുകയും ചെയുന്ന ത്രിനേത്രന്റെയും പാർവതിയിടെയും സംഭാഷണങ്ങളിലേക്ക് കടന്നു ചെല്ലുകയാണ് 'അഖണ്ഡധുനി' എന്ന ഹ്രസ്വ ചിത്രം.
















No comments:

Post a Comment