വൈധ്യുധി ബോര്ഡിന്റെ സ്വകാര്യ വല്ക്കരണം


സംസ്ഥാന വൈദ്യുതിബോര്‍ഡുകള്‍ വിഭജിക്കണമെന്നും കമ്പനിവല്‍ക്കരണത്തിന് വിധേയമാക്കണമെന്നുമുള്ള ആസൂത്രണകമീഷന്റെ കല്‍പ്പന ആഗോളവല്‍ക്കരണ- സ്വകാര്യവല്‍ക്കരണ നയങ്ങളുടെ അടിസ്ഥാനത്തില്‍ പൊതുസ്വത്ത് കൊള്ളയടിക്കാനായി സ്വകാര്യമേഖലയെ ഏല്‍പ്പിക്കുകയെന്ന ഉദ്ദേശ്യത്തോടെയുള്ളതാണ്.

ഭരണഘടനയുടെ ഫെഡറല്‍ സ്പിരിറ്റ് ലംഘിച്ച് സംസ്ഥാനങ്ങളുടെ അവകാശങ്ങളിന്മേല്‍ കടന്നുകയറുന്നതുകൂടിയാണ് ഈ നീക്കം.

ഇത് അതിശക്തമായി എതിര്‍ക്കപ്പെടേണ്ടതുണ്ട്. പുതിയ പഞ്ചവത്സരപദ്ധതിക്ക് അന്തിമരൂപം നല്‍കുന്നതുമായി ബന്ധപ്പെട്ട് ഡല്‍ഹിയില്‍ വിളിച്ചുകൂട്ടിയ വൈദ്യുതിമന്ത്രിമാരുടെ യോഗത്തിലാണ് സംസ്ഥാനങ്ങളിലെ ബോര്‍ഡുകള്‍ വിഭജിക്കാനും വിതരണരംഗം പൂര്‍ണമായി സ്വകാര്യവല്‍ക്കരിക്കാനുമുള്ള നിര്‍ദേശമുണ്ടായത്.

മം. ഇത് സംസ്ഥാനങ്ങള്‍ക്ക് ഈ രംഗത്തുള്ള അധികാരമാകെ ഇല്ലാതാക്കും. ഉപയോക്താക്കള്‍ക്ക് വലിയ നാശനഷ്ടങ്ങളുണ്ടാക്കും; ജീവനക്കാരുടെ അവകാശങ്ങള്‍ നിഹനിക്കുകയും ചെയ്യും. ഇതിനകംതന്നെ വൈദ്യുതിരംഗത്ത് കമ്പനിവല്‍ക്കരണം നടത്തിക്കഴിഞ്ഞ സംസ്ഥാനങ്ങളുണ്ട്.

കമ്പനിവല്‍ക്കരണത്തിനുശേഷവും സാമ്പത്തികനഷ്ടവും വൈദ്യുതിക്ഷാമവും കൂടുന്നതായാണ് ആസൂത്രണകമീഷന്റെതന്നെ പഠനസമിതി കണ്ടെത്തിയത്. 1,77,000 കോടി രൂപയുടെ സാമ്പത്തികനഷ്ടമാണ് സമിതി കണ്ടെത്തിയത്. ഈ പഠനറിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ബോര്‍ഡ് വിഭജനത്തില്‍നിന്നും കമ്പനിവല്‍ക്കരണനീക്കത്തില്‍നിന്നും പിന്മാറുകയാണ് സത്യത്തില്‍ കേന്ദ്രസര്‍ക്കാരും ആസൂത്രണകമീഷനും ചെയ്യേണ്ടത്.

സ്വകാര്യവല്‍ക്കരണത്തിന്റെ വിവിധ മാതൃകകള്‍ ഇന്ത്യയിലിന്ന് കാണുന്നുണ്ട്. ഒഡിഷയിലും ഡല്‍ഹിയിലും മറ്റും പൂര്‍ണമായ സ്വകാര്യവല്‍ക്കരണം നടന്നു. മഹാരാഷ്ട്രയും ഉത്തര്‍പ്രദേശുമൊക്കെ ചില പട്ടണങ്ങളിലെ വൈദ്യുതിവിതരണം സ്വകാര്യ ഫ്രാഞ്ചൈസികളെ ഏല്‍പ്പിക്കുന്ന നില സ്വീകരിച്ചു. ഇതുരണ്ടും ഫലവത്തല്ലെന്നു തെളിഞ്ഞപ്പോള്‍ ആസൂത്രണകമീഷന്‍ നിര്‍ദേശിച്ചിട്ടുള്ളത് പൊതുമേഖല- സ്വകാര്യമേഖല പങ്കാളിത്തമാണ്. പേര് പങ്കാളിത്തമെന്നാണെങ്കിലും വസ്തുത സ്വകാര്യമേഖലയ്ക്ക് വൈദ്യുതിരംഗം കൈമാറല്‍തന്നെയാണ്.

ഈ നീക്കം പൊതുസമ്പത്ത് അന്യാധീനപ്പെടുത്താനും ഖജനാവില്‍നിന്ന് പണം ചോര്‍ത്താനും ഉപയോക്താക്കളെ സ്വകാര്യകൊള്ളയ്ക്ക് വിട്ടുകൊടുക്കാനും ജീവനക്കാരെ വഴിയാധാരമാക്കാനുമാണെന്നത് ആര്‍ക്കാണ് മനസ്സിലാകാത്തത്?

മുതലാളിത്വ പിമ്ബുകളെ സഹായിക്കുന്ന നയങ്ങള്‍ കേരള സര്‍ക്കാര്‍ ഇനിയും തിരുത്തിയില്ലെങ്കില്‍ ..
പാവപ്പെട്ടവന്റെ കഞ്ഞിയില്‍ മണ്ണ് വാരി ഇടുന്ന സമീപനം നിര്തിയില്ലേല്‍ വലിയൊരു സായുധ വിപ്ലവം ഇ മണ്ണ് കാണേണ്ടി വരും .