2 ,56 ,913 കർഷക ആത്മഹത്യ




2 ,56 ,913 കര്‍ഷകര്‍ കഴിഞ്ഞ പതിനഞ്ചു വര്‍ഷത്തിനുള്ളില്‍ ഇന്ത്യയില്‍ ആത്മഹത്യ ചെയ്തിട്ടുണ്ട് .


("The numbers are from the annual report of the Government of India's own National Crime Records Bureau. Their yearly total for farmer suicide from 1995 to 2009 bring us to a total of 2,40,000. So even if we assume that 2010 saw far fewer suicides than the average of the last decade, it still takes the figure past 2,50,000 or a quarter of a million farmer suicides," )


ഇത് വലതു പക്ഷ മൂരാച്ചി ഗവര്‍മെന്റ് കണ്ടില്ല എന്ന് വച്ച് കൊണ്ടിരിക്കുകയാണ് .
ഓരോ പന്ധ്രണ്ടു മണിക്കൂര്‍ കൂടുംബൂഴും ഇവിടെ ഓരോ കര്‍ഷകനും ആത്മഹത്യയ്ക്ക് ശ്രമിക്കുന്നു.
ഇന്ത്യയില്‍ 70 % ജനങ്ങളും ജീവിക്കുനത് കാര്‍ഷിക മേഗലയെ അടിസ്ഥാന പെടുത്തിയാണ് .

ഇന്ത്യയിലെ കര്‍ഷകരെ സംരക്ഷിക്കാനുള്ള ഒരു നീഎക്കവും ഇ ഭരണത്തിന്റെ കീഴില്‍ നിന്നും വന്നിട്ടില്ല .

യൂറോപ്പിലേക്ക് പണം ഒഴുക്കുമ്പോഴും ,സ്വിസ്സ് ബാങ്കില്‍ പണം വാരി കോരി നിരയ്ക്കുംബോഴും
ഇവിടുത്തെ ഭരണാധികാരികളുടെ കുടുംബങ്ങള്‍ സംരക്ഷിക പെടുന്നുണ്ട്.

കാര്‍ഷിക മേഗല പൂര്‍ണമായും തകര്‍ന്നാല്‍ ഭാദിക്ക പെടുക കോടികള്‍ വരുന്ന സാധാരനകാരെയാണ്. അതുകൊണ്ട് തന്നെ പ്രധിശേധിക്കെണ്ടതും നമ്മളെ പോലുള്ള ജനങ്ങളാണ്.

ഇനിയെങ്കിലും കണ്ടില്ലെന്നു നടിക്കാതിരിക്കുക പോരാട്ടങ്ങളുടെ ഭാഗമാവുക


വിശ്വസിക്കാന്‍ പ്രയാസമാണെങ്കിലും ഈ കാലയളവില്‍ ഏറെ ഭാഗവും - അപ്പോഴൊക്കെ ധാന്യങ്ങളുടെ പ്രതിശീര്‍ഷ ഉല്‍പാദനം കുറഞ്ഞുവരികയായിരുന്നു - ധാന്യങ്ങള്‍ കയറ്റുമതി ചെയ്യുകയായിരുന്നു.


വാണിജ്യ ഉദാരവല്‍ക്കരണത്തിനുള്ള ഒരു പ്രധാന നടപടി 2001ല്‍ ഗവണ്‍മെന്റ് എടുത്തു. എണ്ണത്തിലുള്ള എല്ലാ നിയന്ത്രണങ്ങളും (Quantitative Restrictions)എടുത്തുകളഞ്ഞു കൊണ്ടും

താരീഫ് നിരക്കുകള്‍ വെട്ടിച്ചുരുക്കിയും ഗ്രാമീണ മേഖലയെ അന്താരാഷ്ട്ര കാര്‍ഷിക ഉല്‍പന്നക്കമ്പോളത്തിന്റെ കളികള്‍ക്ക് വിട്ടുകൊടുത്തു.

ഇതെല്ലാം സംഭവിക്കുന്നതോ, വികസിത സമ്പന്നരാജ്യങ്ങളിലെ കാര്‍ഷികോല്‍പന്നക്കമ്പോളം പണച്ചുരുക്കത്തിന്റെയും സങ്കോചത്തിന്റെയും ലക്ഷണങ്ങള്‍ കാട്ടുന്ന ഒരു കാലത്ത് ;

വിലകള്‍ കുത്തനെ താഴ്ന്നുകൊണ്ടിരിക്കുന്ന ഒരു കാലത്ത്. ഈ പ്രാഥമിക വിഭവങ്ങളുടെ വിലകള്‍ ഇടിഞ്ഞുകൊണ്ടിരുന്നത്-വിശേഷിച്ചും നാണ്യവിളകളുടെ കാര്യത്തില്‍-അതിന്റെ പ്രത്യാഘാതങ്ങള്‍ ആഭ്യന്തരക്കമ്പോളത്തിലും പ്രകടിപ്പിച്ചു തുടങ്ങി.
ഈ കാര്‍ഷികോല്‍പന്നങ്ങളുടെ കാര്യത്തില്‍ നേരത്തേ നല്‍കിക്കൊണ്ടിരുന്ന സര്‍ക്കാര്‍ പിന്തുണ പിന്‍വലിച്ചതോടെ, വന്‍ചെലവില്‍ നാണ്യവിള കൃഷി ചെയ്തുകൊണ്ടിരുന്ന കര്‍ഷകരുടെ സ്ഥിതി കൂടുതല്‍ വഷളായി.

കാര്‍ഷികരംഗത്ത് മുന്നേ നിലനിന്നിരുന്ന ദുര്‍ബലാവസ്ഥക്കും (vulnerability)കടുത്ത കാര്‍ഷിക പ്രതിസന്ധിക്കും എതിരെ ഒരേപോലെ നയപരമായ ഇടപെടലാണ് ആവശ്യം

ഭൂരിഭാഗവും കര്‍ഷകരുള്ള ഇന്ത്യയില്‍ കര്‍ഷകരെ കണ്ടില്ലെന്നു നടിക്കുന്ന കുത്തക മുതലാളി മാരെ മാത്രം സഹായിക്കുന്ന ഇ ഗവര്‍മെന്റിനെതിരെ പ്രധിഷധിക്കുക .

കാര്‍ഷിക വിപ്ലവം വിജയിക്കട്ടെ