അരാജകത്വവും സ്വയം താല്പര്യ നയവും

കോലാഹലങ്ങളും വാഗ്വാദങ്ങളും ആക്രോശങ്ങളും എല്ലാം കെട്ടടങ്ങി. അണിയറയിൽ രാഷ്ട്രീയ തന്ത്രങ്ങൾ മെനഞ്ഞവർ അവരുടെ ലക്ഷ്യങ്ങൾ നേടി പലവഴിക്ക് പോയി കൊണ്ടിരിക്കുന്നു.

ശബ്ദിക്കരുത്, ഉറക്കെ ചോദ്യം ചെയ്യരുത്.
തിരിച്ചറിവ്  ഇന്നും ഒരു ഭയമാണ്, അല്ലേൽ അത് ഇന്നും വിദൂരമാണ്.

ഇടതു പക്ഷ പിന്തുണയില്ലാതെ അധികാരത്തിലേറിയ മുതലാളി സര്ക്കാരിന് വേണ്ടി മാധ്യമങ്ങൾ ഇന്നും കുരച്ചു കൊണ്ടിരിക്കുന്നു.

കുനിയുന്നതിന്റെ കൂലി പോലും കിട്ടാതെ കത്ഷകർ ആത്മഹത്യ ചെയ്യുമ്പോഴും "monsanto "  ക്ക് കാര്ഷിക മേഗലയെ വില്ക്കുന്ന,
വിദേശ രാജ്യങ്ങൾക്കു വേണ്ടി സ്വന്തം രാജ്യത്തെ കാര്ഷിക വ്യവസായത്തെ ഇല്ലാതാക്കുന്ന കാർഷിക നയം.

പീടനതിനിരയാകുന്ന പെണ്‍കുട്ടിയുടെ വസ്ത്രത്തിൻ മേലെ കേസെടുക്കുന്ന, ഗാന്ധി കുടുംബത്തിന്റെ അകത്തു കയറി പ്രതിയെ പിടികൂടാൻ മടിയുള്ള, കുത്തകകളുടെ പേരില് എഫ് ഐ ആർ എഴുതിയതിന്റെ പേരിൽ കത്തിയെരിയുന്ന പോലീസ് കുടുംബങ്ങൾ.. ഇങ്ങനെ പോകുന്ന ആഭ്യന്ധര സുരക്ഷ നയം.

സൈന്യത്തെ വെടിവെച്ചു വീഴ്ത്തുമ്പോഴും തീവ്ര വാദികൾ രാജ്യത്ത് അഴിഞാടുമ്പോഴും ആയുധ കച്ചവടത്തിന് വിലപേശുന്ന പ്രധിരോധ നയം.

ലക്ഷങ്ങൾ മുടക്കി ജനപ്രധിനിധി സീറ്റ് വിലയ്ക്ക് വാങ്ങുന്ന മുതലാളിമാരെ പുറത്തു കൊണ്ടുവന്നതിന്റെ പേരിൽ കൊലക്കതിക്കിരയാകുന്ന, ചാനലിനെ വിലയ്ക്ക് വാങ്ങുന്ന,
വാർത്തകൾ പുഴ്ത്തി വച്ച് മുതലാളിമാര്ക്ക് വേണ്ടി ഇടതുപക്ഷ വേട്ടയ്ക്കിറങ്ങുന്ന മാധ്യമ നയം.

പെട്രോളും, കാര്ഷികൌൽപ്പനങ്ങളും പൂഴ്ത്തിവച്ചു വിലപേശുന്ന മുതലാളി നയം.


ശബ്ദിക്കരുത്, ആരും ഉറക്കെ ചോദ്യം ചെയ്യരുത്...
നമ്മൾ ഇതുകൊണ്ടൊന്നും തളരരുത്. വോട്ടെടുപ്പ് ഇനിയും വരും. സ്ഥാനാർത്ഥിയുടെ ആശയങ്ങളോ വ്യക്തിത്വമോ സംസ്കാരമോ ഒന്നും നമ്മുടെ വോട്ടിന് മാനദണ്ഡമാകരുത്.

മാധ്യമങ്ങളും നേതാക്കളും സ്വന്തം സഹോദരിയെ വിലപേശാൻ വന്നാൽ ആരും എതിര്ക്കരുത്.

അച്ഛൻ മകളെ പീഡിപ്പിക്കുന്നത് കണ്ടാൽ ചോദ്യം ചെയ്യരുത്.

ഒരു നേരത്തെ ഭക്ഷണത്തിന് ദിവസകൂലിയെക്കളും വിലവന്നാൽ പ്രതിഷേധിക്കരുത്.

വോട്ടു ചെയ്തു വിജയിപ്പിച്ച ജനപ്രതിനിധി നിയമസഭയിൽ ഇരുന്നു അശ്ലീല പടങ്ങൾ കാണുമ്പോൾ ചോദ്യം ചെയ്യരുത്.

പിടഞ്ഞു വീഴുന്ന കർഷകരെ സംരക്ഷിക്കരുത്.

കാരണം വോട്ടു ചെയ്തു വിജയിപ്പിക്കുന്നത് ഞങ്ങളൊക്കെ ആണല്ലോ.

ചെയ്യേണ്ടത് ഇത്രമാത്രം
തെരുവുകളിൽ പ്രധിഷേധം നടന്നാൽ കോമരങ്ങൾ എന്ന് മുദ്രകുത്തി അവരെ അടിച്ചമർത്തണം.
ഓരോദിവസവും ബീച്ചുകൾ തോറും ബിയറും കാറുമായി ചീറി പായണം.

ഒരു സുഹൃത്ത് പറഞ്ഞതോർക്കുന്നു..
അരാഷ്ട്രീയ വാദികളാണത്രേ നാടിന്റെ ശാപം അവനെയൊക്കെ വെടിവെച്ച് കൊല്ലണമത്രേ....കാര്യങ്ങൾ ഇങ്ങനെയൊക്കെ പോകുകയാണെങ്കിൽ അധികം താമസിയാതെ രാജ്യത്തെ അരാഷ്ട്രീയവാദികളെ തീർക്കാൻ തോക്കുകൾ പോരാതെ വരും.....

No comments:

Post a Comment