ഇറോം ഷര്‍മിളയ്ക്ക് അഭിവാദ്യങ്ങൾ

ഇറോം ഷര്‍മിളയെ നമ്മള്‍ ആരും അറിയില്ല , അല്ലെങ്കില്‍ പലരും കണ്ടില്ല എന്ന് നടിച്ചു കൊണ്ടിരിക്കുന്നു.
പക്ഷേ കോര്‍പറേറ്റ് സമരങ്ങളുടെ പുതിയ C E O മാരായ ഹസാരയെയും രാം ദേവിനെയും നമ്മള്‍ അറിയും....

ജനങ്ങളെ അടിച്ചമര്‍ത്താന്‍ സൈന്യത്തിന് നല്‍കിയ പ്രത്യേക അധികാരം പിന്‍വലിക്കണം .

ജനാഭിലാഷം മാനിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണം .
"ഞങ്ങളും മനുഷ്യരാണ്, സന്തോഷവും സ്വാതന്ത്ര്യവുമൊക്കെ അനുഭവിക്കാന്‍ ഞങ്ങള്‍ക്കും അവകാശമുണ്ട് ." എന്ന് പറഞ്ഞു കൊണ്ട് ഇ വനിതാ നിരാഹാരം കിടക്കാന്‍ തുടങ്ങിയിട്ട് പന്ത്രണ്ടു വര്‍ഷമായി

ലോകത്തുതന്നെ ഏറ്റവുമേറെക്കാലം നിരാഹാരം അനുഷ്ഠിച്ച വെക്തിയായി അറിയപ്പെടുന്ന ഇറോം ശര്‍മിളയുടെ ഗാന്ധിയന്‍ സമരമുറ രാജ്യവ്യാപകമായി ഈ നിയമത്തിനെതിരെ പ്രതിഷേധം ഉയരാന്‍ കാരണമായിരുന്നു.

എതാണ്ട് 12 വര്‍ഷത്തിലേറെയായി ഭക്ഷണവും വെള്ളവും നിരാകരിച്ച ഈ മണിപ്പുരുകാരി ഇപ്പോള്‍ ഇംഫാലിലെ ജെ.എന്‍.ആസ്പത്രിയില്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്.

ഇറോം ഷര്‍മിള യെ പറ്റി ചുരുക്കി പറഞ്ഞാല്‍ 2nd NOV 2000 മുതല്‍ മണിപ്പൂരിലെ ജവഹര്‍ ലാല്‍ നെഹ്‌റു ഹോസ്പിറ്റലിലെ ജയില്‍ വാര്‍ഡില്‍ നിരാഹാര സത്യാഗ്രഹം കിടക്കുന്ന വനിത.
മണിപ്പൂരില്‍ നില നില്‍ക്കുന്ന "സ്പെഷ്യല്‍ ആര്‍മി ആക്റ്റ് " പിന്‍വലിക്കുക എന്നതാണ് ആവശ്യം .
മെഡിക്കല്‍ സയന്‍സിലെ അത്ഭുതം പോലെ അവര്‍ ഇന്നും ട്യൂബിന്‍റെ സഹായത്തോടെ ജീവിക്കുന്നു ,പന്ത്രണ്ടു വര്‍ഷം പിന്നിട്ട നിരാഹാര സമരവുമായി .
മാധ്യമങ്ങള്‍ കാണാത്ത ,സ്പോണ്‍സര്‍ ചെയ്യാനും മാര്‍ക്കറ്റ്‌ ചെയ്യാനും ആരുമില്ലാത്ത ഒരു സമരം ....!!

നെറികെട്ടമാധ്യമങ്ങളുടെസഹായഹസ്തമില്ലാതെ ഭരണകൂട ഭീകരതെയ്ക്കെതിരെ നിങ്ങളുടെ അണയാത്ത ഇച്ചാശക്തി വിജയത്തിലേക്കടുക്കുമ്പോള്‍....
ഒരു ഇന്ത്യന്‍ പൌരന്‍ എന്ന നിലയില്‍ ഞാനും അഭിമാനിക്കുന്നു ....!!


ഇറോം ഷര്‍മിളയ്ക്ക്  അഭിവാദ്യങ്ങൾ

ലാല്‍സലാം 

No comments:

Post a Comment